'പ്രകമ്പനം' ടീസർ എത്തി  
MOVIES

അടിപൊളി ഹോസ്റ്റൽ വൈബ്; 'പ്രകമ്പനം' ടീസർ എത്തി

വിജേഷ് പാണത്തൂര്‍ ആണ് ഈ ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നർ സംവിധാനം ചെയ്യുന്നത്

Author : ശ്രീജിത്ത് എസ്

കൊച്ചി: യുവതാരങ്ങളായ ഗണപതിയും സാഗർ സൂര്യയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'പ്രകമ്പനം' എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. നവരസ ഫിലിംസ് & സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്. കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. 'നദികളില്‍ സുന്ദരി യമുന' എന്ന ഹിറ്റ് ചിത്രത്തിനുശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നറാണ്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കന്‍.

ഒരു സംഘം യുവാക്കളുടെ ഒത്തുചേരലും, അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുടേയും നർമ സമ്പന്നമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ടീസർ ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലെ മെന്‍സ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തില്‍ അമീന്‍, മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണന്‍, രാജേഷ് മാധവൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ നവാസ്, അനീഷ് ഗോപാൽ, ഗായത്രി സുരേഷ് , കുടശ്ശനാട് കനകം, അഭിജിത്ത് എസ്. നായർ, ഷിൻഷാൻ , ഷൈലജ അനു, സുബിൻ ടർസൻ, മാസ്റ്റർ ദേവാനന്ദ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി ആന്റണി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഭിജിത്ത് നായര്‍. എഡിറ്റര്‍ സൂരജ് ഇ.എസ്, ആര്‍ട്ട് ഡയറക്ടര്‍ സുഭാഷ് കരുണ്‍, വരികള്‍ വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അംബ്രൂ വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, മേക്കപ്പ് ജയന്‍ പൂങ്കുളം, പിആര്‍ഒ മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്.

SCROLL FOR NEXT