MOVIES

ഹനുമാന്‍കൈന്‍ഡിനെ കെട്ടിപ്പിടിച്ച് മോദി പറഞ്ഞു 'ജയ് ഹനുമാന്‍'; വൈറലായി വീഡിയോ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ന്യൂ യോര്‍ക്കില്‍ നടന്ന മോദി & യുഎസ് പരിപാടിയില്‍ ഹനുമാന്‍കൈന്‍ഡ് ബിഗ് ഡോഗ്‌സ് എന്ന ഗാനം ആലപിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്


റാപ്പ് സംഗീതലോകത്ത് തരംഗമായി മാറിയിരിക്കുകയാണ് മലയാളികൂടിയായ ഹനുമാന്‍കൈന്‍ഡ്. ഇപ്പോഴിതാ ഹനുമാന്‍കൈന്‍ഡിന്റെ ഒരു വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹനുമാന്‍കൈന്‍ഡിനെ കെട്ടിപ്പിടിക്കുന്ന വീഡിയോയാണത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ന്യൂ യോര്‍ക്കില്‍ നടന്ന മോദി & യുഎസ് പരിപാടിയില്‍ ഹനുമാന്‍കൈന്‍ഡ് ബിഗ് ഡോഗ്‌സ് എന്ന ഗാനം ആലപിച്ചിരുന്നു.

പരിപാടി കഴിഞ്ഞയുടന്‍ പ്രധാനമന്ത്രി വേദിയിലേക്കെത്തി കലാകാരന്മാര്‍ ഓരോരുത്തരെ ആലിംഗനം ചെയ്ത് അഭിനന്ദിച്ചു. ഇതില്‍ ഹനുമാന്‍കൈന്‍ഡിനെ കെട്ടിപ്പിടിച്ചപ്പോള്‍ മോദി ജയ് ഹനുമാന്‍ എന്നായിരുന്നു പറഞ്ഞത്. ആ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. ഹനുമാന്‍കൈന്‍ഡിനൊപ്പം ആദിത്യ ഗാധ്വി, സംഗീത സംവിധായകനും ഗായകനുമായ ദേവി ശ്രീ പ്രസാദ് എന്നിവരുമുണ്ടായിരുന്നു.

SCROLL FOR NEXT