'പേട്രിയറ്റ്', 'ഐ നോബഡി' 
MOVIES

'പേട്രിയറ്റി'നൊപ്പം 'ഐ, നോബഡി' ടീസർ; ഒരു പൃഥ്വിരാജ് - നിസാം ബഷീർ സർപ്രൈസ്!

രാജ്യത്താകമാനമുള്ള തിരഞ്ഞെടുത്ത തിയേറ്ററുകളിൽ ടീസർ പ്രദർശിപ്പിക്കും

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മമ്മൂട്ടി ചിത്രം 'റോഷാക്കി'ന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഐ നോബഡി'. പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടീസർ എത്തുന്നു. മെയ് ഒന്നിന് റിലീസ് ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രം 'പേട്രിയറ്റി'നൊപ്പം രാജ്യത്താകമാനമുള്ള തിരഞ്ഞെടുത്ത തിയേറ്ററുകളിൽ ടീസർ പ്രദർശിപ്പിക്കും.

സോഷ്യോ- പൊളിറ്റിക്കൽ, ഡാർക്ക് ഹ്യൂമർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. 'റോഷാക്ക്', 'ഇബിലീസ്' എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുള്‍ തിരക്കഥാ രചന നിർവഹിക്കുന്ന ചിത്രമാണിത്. 'എന്ന് നിന്റെ മൊയ്‌ദീൻ', 'കൂടെ', 'മൈ സ്റ്റോറി' എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഐ, നോബഡി'. ഹക്കീം ഷാജഹാൻ,അശോകന്‍, മധുപാല്‍, ലുക്മാന്‍ അവറാന്‍, ഗണപതി, വിനയ് ഫോര്‍ട്ട്, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ഇ4 എക്സ്പിരിമെന്റ്സിന്റെയും ബാനറില്‍ സുപ്രിയ മേനോന്‍, മുകേഷ് മേഹ്ത, സി.വി. സാരാഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 'അനിമൽ'‍ സിനിമയ്ക്ക് സംഗീതം ചെയ്ത ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ ആണ് 'ഐ നോബഡി'യുടെ സംഗീത സംവിധായകന്‍. ദിനേഷ് പുരുഷോത്തമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ : റിനി ദിവാകര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ : ഗോകുല്‍ ദാസ്, കോസ്റ്റിയൂം ഡിസൈന്‍ : ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് : റോക്സ് സേവിയര്‍, സ്റ്റില്‍സ് : രോഹിത് കെ സുരേഷ്.

SCROLL FOR NEXT