MOVIES

'ദേശവിരുദ്ധ സിനിമ', 'പ്രൈവറ്റി'നും വെട്ട്; പ്രദർശനത്തിനെത്തിയത് രാമരാജ്യം, പൗരത്വബില്‍ തുടങ്ങിയ വാക്കുകൾ ഒഴിവാക്കി

ഓഗസ്റ്റ് ഒന്നിനായിരുന്നു ചിത്രം തിയേറ്ററുകളിലെത്തുന്നതിന് ആദ്യം നിശ്ചയിച്ചിരുന്ന തീയതി. സെന്‍സര്‍ ബോര്‍ഡ് തീരുമാനം കടുപ്പിച്ചതോടെ റിലീസ് തീയതിയും നീണ്ടുപോയി

Author : ന്യൂസ് ഡെസ്ക്

ബള്‍ട്ടി എന്ന ചിത്രത്തിന് പിന്നാലെ ഇന്ദ്രന്‍സ്-മീനാക്ഷി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം പ്രൈവറ്റിനും സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങളോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

ഓഗസ്റ്റ് ഒന്നിനായിരുന്നു ചിത്രം തിയേറ്ററുകളിലെത്തുന്നതിന് ആദ്യം നിശ്ചയിച്ചിരുന്ന തീയതി. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനം കടുപ്പിച്ചതോടെയാണ് റിലീസ് തിയതിയും നീണ്ടുപോയത്. പൗരത്വ ബില്‍, ഹിന്ദി സംസാരിക്കുന്നവര്‍, ബിഹാര്‍, രാമരാജ്യം എന്നു തുടങ്ങിയ വാക്കുകള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നു.

റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയില്ല. തീവ്ര ഇടത് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു ദേശവിരുദ്ധമാണ് സിനിമ എന്നു പറഞ്ഞാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നിഷേധിച്ചത്. പിന്നീട് മുംബൈയില്‍ അപേക്ഷ നല്‍കിയ ശേഷമാണ് അനുമതി ലഭിച്ചത്.

9 സ്ഥലത്താണ് തിരുത്തല്‍ വരുത്തണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. 15 ഷോട്ടുകളില്‍ വിഷ്വല്‍ മായ്‌ക്കേണ്ടി വന്നു. ഇന്നലെ ചിത്രം തീയറ്ററുകളില്‍ എത്തിയത് ഈ തിരുത്തലുകളുമായാണ്. ചിത്രത്തില്‍ ഒരു സംഘടനയുടെ പേരായി ഉപയോഗിച്ച 'ആര്‍എന്‍എസ്' എന്നത് മാസ്‌ക് ചെയ്യാനും ആവശ്യപ്പെട്ടു.

SCROLL FOR NEXT