'ഭൂത് ബംഗ്ല' ട്രെയ്‌ലർ 
MOVIES

പ്രിയദർശൻ - അക്ഷയ് കുമാർ കൂട്ടുകെട്ടിൽ വീണ്ടുമൊരു ഹോറർ കോമഡി; 'ഭൂത് ബംഗ്ല' ട്രെയ്‌ലർ

ഏപ്രിൽ 16ന് പ്രിയദർശൻ - അക്ഷയ് കുമാർ ചിത്രം 'ഭൂത് ബംഗ്ല' തിയേറ്ററുകളിൽ എത്തും

Author : ന്യൂസ് ഡെസ്ക്

കൊച്ചി: അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഭൂത് ബംഗ്ല' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. 'ഭൂൽ ഭുലയ്യ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ ഈ കൂട്ടുകെട്ട് സൃഷ്ടിച്ച നൊസ്റ്റാൾജിയ തിരികെ കൊണ്ടുവരുന്ന രീതിയിലാണ് ആ ഹോറർ കോമഡി ചിത്രത്തിന്റെ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്.

അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ രാജ്പാൽ യാദവ്, പരേഷ് റാവൽ എന്നിവരും ഈ ചിത്രത്തിലുണ്ട്. കൂടാതെ തബു, വാമിഖ ഗബ്ബി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ അന്തരിച്ച മുതിർന്ന ബോളിവുഡ് ഹാസ്യ നടൻ ഗോവർദ്ധൻ അസ്രാനിയെയും ട്രെയ്‌ലറിൽ കാണാം.

14 വർഷത്തെ ഇടവേളയ്ക്ക് ശേഷം, പ്രിയദർശനും അക്ഷയ് കുമാറും ഒന്നിക്കുന്ന ചിത്രമാണ് 'ഭൂത് ബംഗ്ല'. 2010ൽ ഇറങ്ങിയ 'ഖട്ട മീഠ' ആണ് ഇരുവരും അവസാനം ഒരുമിച്ച ചിത്രം. ജയ്പൂരിലെ ചോമു പാലസിൽ ചിത്രീകരിച്ച സിനിമ ഏപ്രിൽ 16ന് റിലീസ് ചെയ്യും.

ബാലാജി മോഷൻ പിക്ചേഴ്സും കേപ്പ് ഓഫ് ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. അക്ഷയ് കുമാർ, ശോഭാ കപൂർ, എക്താ ആർ. കപൂർ എന്നിവർ ചേർന്നാണ് നിർമാണം.

തിരക്കഥ: പ്രിയദർശൻ, രോഹൻ ശങ്കർ, അഭിലാഷ് നായർ, സംഭാഷണം: രോഹൻ ശങ്കർ, സംഗീതം: പ്രീതം, വരികൾ: യീതേന്ദ്ര മിശ്ര, കുമാർ, സഹസംവിധാനം: അഭിലാഷ് നായർ, എഡിറ്റർ: അയ്യപ്പൻ നായർ എം.എസ്, ലൈൻ പ്രൊഡ്യൂസേഴ്സ്: സുരേഷ് ബാലാജി, ജോർജ് പയസ്, വസ്ത്രാലങ്കാരം: വി. സായ് ബാബു, ധന്യ ബാലകൃഷ്ണൻ, വീര കപൂർ, റിമ്പിൾ, ഹർപ്രീത്, ശബ്ദമിശ്രണം: രാജകൃഷ്ണൻ, ഷഹാബ് ആലം, പശ്ചാത്തല സംഗീതം: റോണി റാഫേൽ, ഡിഐ: ശ്രീ സാരഥി സ്റ്റുഡിയോസ്, ഡിഐ കളറിസ്റ്റ്: വിഷ്ണുവർദ്ധൻ, വിഎഫ്എക്സ്: ഡബ്ല്യു.ആർ.സി സ്റ്റുഡിയോ എൽ.എൽ.പി, വിഎഫ്എക്സ് സൂപ്പർവൈസർ: സിദ്ധാർത്ഥ് പ്രിയദർശൻ, കലാസംവിധാനം: സാബു സിറിൽ, നൃത്തസംവിധാനം: പോണി വർമ, ഗണേഷ് ആചാര്യ.

SCROLL FOR NEXT