പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിനെ പ്രശംസിച്ച് നടി പ്രിയങ്ക ചോപ്ര. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് താരം സിനിമയെ പ്രശംസിച്ചത്. 'MAMI ഈ ചിത്രത്തിലൂടെ ആരംഭിക്കുന്നത് ഉചിതമാണ്. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് MAMI-യുടെ മികച്ച ഓപ്പണറാണ്. മുബൈയിലെ ജീവിതത്തിന്റെ പോരാട്ടങ്ങളും സൗന്ദര്യവും പകര്‍ത്തുന്ന കാവ്യാത്മകമായ മാസ്റ്റര്‍പീസാണിത്', എന്നാണ് പ്രിയങ്ക ചോപ്ര കുറിച്ചത്.
ഒക്ടോബര്‍ 18ന് താന്‍ നിര്‍മിച്ച പാനി എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനായി താരം ഇന്ത്യയില്‍ എത്തിയിരുന്നു. അമ്മ മധു ചോപ്ര സഹോദരന്‍ സിദ്ധാര്‍ഥ് ചോപ്ര എന്നിവര്‍ക്കൊപ്പമാണ് താരം ചടങ്ങില്‍ പങ്കെടുത്തത്. പ്രീമിയറില്‍ നിന്നുള്ള പ്രിയങ്ക ചോപ്രയുടെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
പര്‍പ്പിള്‍ പെബിള്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രിയങ്ക ചോപ്രയും മധു ചോപ്രയും ചേര്‍ന്നാണ് പാനി നിര്‍മിച്ചിരിക്കുന്നത്. ആദിനാഥ് കോത്താരെയാണ് ചിത്രത്തിന്റെ സംവിധായകന്‍. 2019ലെ മികച്ച പരിസ്ഥിത സംരക്ഷണ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ചിത്രം കരസ്ഥമാക്കിയിരുന്നു. അതേസമയം ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്, ബ്ലഫ് എന്നിവയാണ് റിലീസ് ചെയ്യാനിരിക്കുന്ന പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങള്‍.