തന്റെ ബോളിവുഡ് സ്വപ്‌നം സാക്ഷാത്കരിച്ച് നടി പ്രിയങ്ക ചോപ്ര. മഞ്ഞുമൂടിയ ആല്‍പ്‌സ് പര്‍വതനിരയില്‍ വെച്ചാണ് താരത്തിന്റെ ബോളിവുഡ് സ്വപ്‌നം സാക്ഷാത്കരിച്ചത്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ക്രാന്‍സ് മൊണ്ടടനയിലെ മഞ്ഞുമൂടിയ മലനിരകളില്‍ അടുത്തിടെ പ്രിയങ്ക ചോപ്രയ്ക്ക് ഒരു ഷൂട്ട് ഉണ്ടായിരുന്നു. അവിടെ വെച്ച് മഞ്ഞില്‍ നിന്ന് സന്തോഷത്തോടെ കറങ്ങുന്ന ഒരു വീഡിയോ താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിരുന്നു. അതിന് ക്യാപ്ക്ഷന്‍ കൊടുത്തത്, 'എന്റെ ബോളിവുഡ് സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നു' എന്നായിരുന്നു. ബോളിവുഡ് സംവിധായകന്‍ യാഷ് ചോപ്രയുടെ ചാന്ദ്‌നി എന്ന സിനിമയിലെ ഗാനമാണ് പ്രിയങ്ക സ്റ്റോറിയില്‍ ചേര്‍ത്തിരിക്കുന്നത്. നീല നിറത്തിലുള്ള ജംസ്യൂട്ടും ജാക്കറ്റുമാണ് പ്രിയങ്ക ചോപ്ര ധരിച്ചിരിക്കുന്നത്.
ഷൂട്ടിന്റെ ബിടിഎസ് ചിത്രങ്ങളും പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ജോണിവാക്കര്‍ ക്യാപെയിന്‍ ഷൂട്ടിന്റെ ഭാഗമായാണ് പ്രിയങ്ക ചോപ്ര സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പോയത്. ബിടിഎസ് ചിത്രങ്ങള്‍ക്കൊപ്പം തന്റെ സോളോ ചിത്രങ്ങളും പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്.
പ്രിയങ്ക ചോപ്ര നിലവില്‍ റൂസോ ബ്രദേഴ്‌സിന്റെ സിറ്റാഡേല്‍ സീസണ്‍ 2ന്റെ ചിത്രീകരണത്തിലാണ്. ഫ്രാങ്ക് ഇ ഫ്‌ലവേഴ്‌സ് സംവിധാനം ചെയ്ത ദി ബ്ലഫാണ് റിലീസ് ചെയ്യാനിരിക്കുന്ന പ്രിയങ്കയുടെ സിനിമ. 19ാം നൂറ്റാണ്ടില്‍ നടക്കുന്ന കഥയാണ് ബ്ലഫ്. ചിത്രത്തില്‍ കടല്‍കൊള്ളക്കാരിയായാണ് പ്രിയങ്ക ചോപ്ര എത്തുന്നത്. ബ്ലഫിന് പുറമെ ഹെഡ്‌സ് ഓഫ് സ്റ്റേറ്റിലും താരം അഭിനയിക്കുന്നുണ്ട്.