MOVIES

'മാള്‍ട്ടി പാട്ട് പാടൂ'; മകളുമായി ന്യൂയര്‍ ആഘോഷിച്ച് പ്രിയങ്ക ചോപ്ര

2022 ജനുവരിയില്‍ ഇരുവരും തങ്ങള്‍ക്ക് മകള്‍ പിറന്ന വിവരം ആരാധകരെ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്


ഗ്ലോബല്‍ സ്റ്റാര്‍ പ്രിയങ്ക ചോപ്ര പുതുവത്സരാഘോഷത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. Turks ad Caicos-ല്‍ തന്റെ ഭര്‍ത്താവ് നിക്ക് ജോനസിനും മകള്‍ മാള്‍ട്ടി മേരിക്കും ഒപ്പമാണ് പ്രിയങ്ക പുതുവത്സരം ആഘോഷിച്ചത്. പങ്കുവെച്ച പോസ്റ്റില്‍ മകള്‍ പാട്ടുപാടുന്ന വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

മാള്‍ട്ടി മേരി ടിവിയിലേക്ക് നോക്കി പാട്ട് പാടുന്നത് പ്രിയങ്ക ചോപ്ര വീഡിയോയെടുക്കുകയാണ് ചെയ്യുന്നത്. മൊവാന എന്ന ചിത്രമാണ് മാള്‍ട്ടി ടിവിയില്‍ കാണുന്നത്. വീഡിയോയില്‍ മകള്‍ പാടുന്നത് നിര്‍ത്തുമ്പോള്‍ വീണ്ടും അവളോട് പാട്ടുപാടാന്‍ പ്രിയങ്ക ആവശ്യപ്പെടുന്നുണ്ട്. ബീച്ചില്‍ മൂന്ന് പേര്‍ അടങ്ങുന്ന കുടുംബം സന്തോഷത്തോടെ നിമിഷങ്ങള്‍ പങ്കിടുന്ന ചിത്രങ്ങളും പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്.

2018 ഡിസംബറിലാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനസും വിവാഹിദരാവുന്നത്. 2022 ജനുവരിയില്‍ ഇരുവരും തങ്ങള്‍ക്ക് മകള്‍ പിറന്ന വിവരം ആരാധകരെ അറിയിച്ചു. സെറൊഗസി വഴിയാണ് മാള്‍ട്ടിയുടെ ജനനം.

കുറച്ച് ദിവസം മുന്‍പ് പ്രിയങ്ക ചോപ്ര എസ്.എസ് രാജമൗലിയുടെ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയിലേക്ക് തിരിച്ചെത്തുകയാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകന്‍. എന്നാല്‍ അത് വെറും റൂമറുകളാണെന്ന റിപ്പോര്‍ട്ടുകളാണ് പിന്നീട് പുറത്തുവന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നത്. ഇതുവരെ പ്രിയങ്കയുടെ ടീമില്‍ നിന്ന് ചിത്രവുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. സ്‌കൈ ഈസ് പിങ്ക് എന്ന 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പ്രിയങ്കയുടെ അവസാന ഹിന്ദി ചിത്രം.

നിലവില്‍ പ്രിയങ്ക സ്‌പൈ സീരീസായ സിറ്റെഡലിന്റെ രണ്ടാം സീസണിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. നാദിയ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ദി ബ്ലഫ്, ഹെഡ്‌സ് ഓഫ് സ്റ്റേറ്റ് എന്നിവയാണ് റിലീസ് ചെയ്യാനിരിക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങള്‍.

SCROLL FOR NEXT