Priyanka Chopra Source; Social Media
MOVIES

കയ്യിൽ തോക്ക്, ഹോട്ട് ലുക്ക്; പ്രിയങ്കയുടെ മന്ദാകിനി സോഷ്യൽ മീഡിയയിൽ വൈറൽ

ഇന്ത്യന്‍ സിനിമയിലേക്ക് പ്രിയങ്കയെ തിരികെ സ്വാഗതം ചെയ്തുകൊണ്ടാണ് രാജമൗലി തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

എസ് എസ് രാജമൗലിയുടെ സംവിധാനത്തിലെത്തുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയ വൻതാരനിര തന്നെ അണിനിരക്കുന്ന ചിത്രം 'എസ്എസ്എംബി 29' എന്ന പേരിലാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ പ്രിയങ്ക ചോപ്രയുടെ ക്യാരക്ടർ പോസ്റ്ററാണ് ചർച്ചയാകുന്നത്.

കയ്യിൽ തോക്കുമായി മഞ്ഞ സാരിയിൽ ഹോട്ട് ലുക്കിലാണ് പ്രിയങ്ക പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മന്ദാകിനി എന്നാണ് സിനിമയിൽ പ്രിയങ്കയുടെ ക്യാരക്ടറിന്റെ പേര്. ഏറെക്കാലത്തിന് ശേഷം പ്രിയങ്കാ ചോപ്ര അഭിനയിക്കുന്ന ഇന്ത്യന്‍ ഭാഷാ സിനിമയാണിത്. ഇന്ത്യന്‍ സിനിമയിലേക്ക് പ്രിയങ്കയെ തിരികെ സ്വാഗതം ചെയ്തുകൊണ്ട് രാജമൗലി തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

നേരത്തേ പൃഥ്വിരാജിന്റെ 'കുംഭ' എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നിരുന്നു. എന്നാൽ കുംഭ എന്ന വില്ലൻ ക്യാരക്ടർ വെളിപ്പെടുത്തുന്ന പോസ്റ്ററിനോട് അത്ര നല്ല പ്രതികരണമല്ല പ്രേക്ഷകർ നടത്തിയത്. എന്നാൽ ഇതുവരെ ചെയ്തതിൽ ഏറ്റവും സങ്കീർണ്ണമായ കഥാപാത്രമാണെന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. നവംബർ 15-ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ വെച്ചാണ് സിനിമയുടെ ലോഞ്ച് എന്നാണ് റിപ്പോർട്ടുകൾ.

SCROLL FOR NEXT