സുധ കൊങ്കര-അക്ഷയ് കുമാർ ചിത്രം സർഫിറയുടെ പരാജയത്തിൽ പ്രതികരിച്ച് നിർമാതാവ് മഹാവീർ ജെയിൻ. സിനിമയുടെ പരാജയത്തിൽ ഹൃദയം തകരുന്നുവെന്നും സർഫിറ ഹൃദയത്തിൽ തൊടുന്ന കഥയാണെന്നും മഹാവീർ ജെയിൻ പറഞ്ഞു.
'നല്ല സിനിമകള്‍ക്ക് അര്‍ഹമായ വിജയം ലഭിക്കുമെന്നായിരുന്നു എന്റെ ധാരണ. പക്ഷേ സര്‍ഫിറാ ബോക്‌സ് ഓഫീസില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാത്തത് കാണുമ്പോള്‍ ഹൃദയം തകരുന്നു. സിനിമ കണ്ടവര്‍ക്കെല്ലാം നല്ല അഭിപ്രായമാണ്. അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്ന് ഞാന്‍ വിശ്വസിക്കുന്നു. സര്‍ഫിറാ വിജയം അര്‍ഹിക്കുന്ന ഒരു ചിത്രമാണ്', മഹാവീർ ജെയിൻ പറയുന്നു.
ജൂലൈ 12നാണ് അക്ഷയ് കുമാർ നായകനായ സർഫിറ റിലീസ് ചെയ്തത്. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്നാണ് വെറും 2 കോടി 40 ലക്ഷമാണ് ചിത്രം വരുമാനം നേടിയത്. അക്ഷയ് കുമാറിന്റെ 15 വര്‍ഷത്തെ കരിയറിലെ ഏറ്റവും മോശം ഓപ്പണിങ് ആയിരുന്നു. പ്രീബുക്കിങിലും സിനിമയ്ക്ക് മോശം കളക്ഷനായിരുന്നു.