MOVIES

ശ്രദ്ധയല്ല ശ്രീലീല തന്നെ; ലീക്കായി പുഷ്പയിലെ ഡാന്‍സ് നമ്പര്‍ ചിത്രം

സിനിമയില്‍ സമാന്ത കാമിയോ റോളിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്

Author : ന്യൂസ് ഡെസ്ക്


സമാന്ത രൂത്ത് പ്രഭുവും അല്ലു അര്‍ജുനും തകര്‍ത്ത് ആടിയ പുഷ്പയിലെ ഊ ആണ്‍ടവ ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാണ്. പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ 2 ഡിസംബര്‍ 5ന് തിയേറ്ററിലെത്തും. പുഷ്പ 2ലെ ഡാന്‍സ് നമ്പറിനെ കുറിച്ച് നേരത്തെ ചില അഭ്യൂഹങ്ങളെല്ലാം വന്നിരുന്നു. എന്നാല്‍ ആ അഭ്യൂഹങ്ങള്‍ക്കെല്ലാം തന്നെ വിരാമമിട്ടുകൊണ്ട് പുതിയൊരു അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. പുഷ്പ 2ലെ ഡാന്‍സ് നമ്പറിന്റെ ഷൂട്ടിംഗ് ചിത്രം ലീക്കായി എന്നതാണ് പുതിയ വാര്‍ത്ത. ഇതോടെ ആരാണ് അല്ലു അര്‍ജുനൊപ്പം ഇത്തവണ തകര്‍ന്നാടുന്നത് എന്നതിന് വ്യക്തത വന്നിരിക്കുകയാണ്.

ശ്രീലീലയാണ് ഇത്തവണ അല്ലു അര്‍ജുനൊപ്പം ഡാന്‍സ് നമ്പറില്‍ എത്തുന്നത്. ശ്രീലീലയും അല്ലു അര്‍ജുനും ഒരുമിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കറുപ്പ് നിറമുള്ള വസ്ത്രമാണ് ശ്രീലീല ധരിച്ചിരിക്കുന്നത്. അല്ലു അര്‍ജുന്‍ ഓറഞ്ച് നിറത്തിലുള്ള വസ്ത്രവും. എന്തായാലും ഡന്‍സ് നമ്പര്‍ ഒരു കളര്‍ഫുള്‍ സംഭവമായിരിക്കുമെന്ന് ഉറപ്പ് നല്‍കുന്നതാണ് പുറത്തുവന്നിരിക്കുന്ന ചിത്രം.


നേരത്തെ ശ്രദ്ധ കപൂര്‍, തൃപ്തി ദിംരി എന്നിവരായിരിക്കും ഡാന്‍സ് നമ്പറില്‍ ഉണ്ടായിരിക്കുക എന്ന വാര്‍ത്തകള്‍ വന്നിരുന്ന. അടുത്തിടെയാണ് ശ്രീലീലയുടെ പേര് ഉയര്‍ന്ന് വന്നത്. സിനിമയില്‍ സമാന്ത കാമിയോ റോളിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ശ്രീലീല അടുത്തിടെ ഗുണ്ടൂര്‍ കാരം എന്ന മഹേഷ് ബാബു ചിത്രത്തിലെ ഗാനത്തിന് പവര്‍പാക്ക്ഡ് പെര്‍ഫോമെന്‍സ് കാഴ്ച്ച വെച്ചിരുന്നു. അവരുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. പുഷ്പ 2ല്‍ അല്ലു അര്‍ജുനൊപ്പം ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.



SCROLL FOR NEXT