MOVIES

മെഗാ ബ്ലോക്ക്ബസ്റ്റര്‍? പുഷ്പ 2 ആദ്യ പ്രതികരണങ്ങള്‍

പ്രീമിയര്‍ ഷോയിലെ നിരവധി വീഡിയോകളും സമൂഹമാധ്യമത്തില്‍ വൈറലായി കഴിഞ്ഞു

Author : ന്യൂസ് ഡെസ്ക്


സുകുമാര്‍ സംവിധാനം ചെയ്ത് അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ പുഷ്പ 2 ഡിസംബര്‍ 5നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രേക്ഷകരും നിരൂപകരും പങ്കുവെച്ചു തുടങ്ങി.


പ്രേക്ഷകര്‍ അല്ലു അര്‍ജുന്റെ പുഷ്പ രാജായുള്ള പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ്. എക്‌സില്‍ മുഴുവന്‍ ചിത്രത്തെ കുറിച്ച് പോസ്റ്റീവ് റിവ്യൂകളാണ് വന്നിരിക്കുന്നത്. രശ്മിക മന്ദാനയുടെ ശ്രീവല്ലി എന്ന കഥാപാത്രത്തെയും പ്രേക്ഷകര്‍ പ്രശംസിച്ചിട്ടുണ്ട്.


മെഗാ ബ്ലോക്ക്ബസ്റ്റര്‍ എന്നാണ് ട്രെഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് ചിത്രത്തെ വിശേഷിപ്പിച്ചത്. മറ്റൊരു നിരൂപകന്‍ അല്ലു അര്‍ജുന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ പ്രകടനത്തെയും പ്രശംസിച്ചിട്ടുണ്ട്.


പ്രീമിയര്‍ ഷോയിലെ നിരവധി വീഡിയോകളും സമൂഹമാധ്യമത്തില്‍ വൈറലായി കഴിഞ്ഞു. എക്‌സില്‍ പുഷ്പ2 എന്ന ഹാഷ്ടാഗ് ട്രെന്റിംഗാണ്. അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

SCROLL FOR NEXT