MOVIES

പുഷ്പ 2 നേരത്തെ എത്തും; പുതിയ തീയതി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍

സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് തീയതിയില്‍ വരുത്തിയ ഒന്നിലധികം മാറ്റങ്ങള്‍ മൂലം ശ്രദ്ധ നേടിയിരുന്നു

Author : ന്യൂസ് ഡെസ്ക്

അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമായ പുഷ്പ: ദി റൂള്‍ എല്ലാവരുടെയും ചര്‍ച്ചാ വിഷയമാണ്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് തീയതിയില്‍ വരുത്തിയ ഒന്നിലധികം മാറ്റങ്ങള്‍ മൂലം ശ്രദ്ധ നേടിയിരുന്നു. 2024 ഡിസംബര്‍ 6 ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ഇപ്പോഴിതാ ചിത്രം നേരത്തെ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഡിസംബര്‍ ആറിനല്ല അഞ്ചിനാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്.

പുഷ്പ 2 വിന്റെ സംവിധായകന്‍ സുകുമാറും പ്രൊഡക്ഷന്‍ ബാനറായ മൈത്രി മൂവി മേക്കേഴ്സും അല്ലു അര്‍ജുനും ചേര്‍ന്ന് ചിത്രത്തിന്റെ പവര്‍ പാക്ക്ഡ് ട്രെയിലര്‍ നവംബര്‍ രണ്ടാം വാരം പുറത്തുവിടുമെന്നും ചിത്രത്തിന്റെ അടുത്ത വൃത്തങ്ങളില്‍ നിന്ന് മനസിലാക്കിയെന്ന് പിങ്ക് വില്ല അറിയിച്ചു. 2021-ലെ റിലീസിന്റെ തുടര്‍ച്ചയായതിനാല്‍, പുഷ്പ 2: ദി റൂളിന്റെ സ്‌കെയില്‍ പുഷ്പ: ദി റൈസിനേക്കാള്‍ പത്തിരട്ടി വലുതാണെന്നും ഇതില്‍ നിന്ന് വ്യക്തമാണ്.

അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടികൊടുത്ത പുഷ്പ ദ റൈസിന്റെ വിജയത്തിന് പിന്നാലെയാണ് സംവിധായകന്‍ സുകുമാര്‍ പുഷ്പ 2 ദ റൂളിന്റെ ചിത്രീകരണം ആരംഭിച്ചത്. ഓഗസ്റ്റില്‍ റിലീസ് പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും ഷൂട്ടിങ് തീരാന്‍ വൈകിയതോടെ ഡിസംബറിലേക്ക് റിലീസ് മാറ്റുവെക്കുകയായിരുന്നു. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. സുനില്‍, പ്രകാശ് രാജ്, ജഗപതി ബാബു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം.


SCROLL FOR NEXT