'മഹാവീർ കർണ' പോസ്റ്റർ 
MOVIES

ബ്രഹ്മാണ്ഡ ചിത്രം ‘മഹാവീർ കർണ്ണ’യിൽ കർണ്ണനായി രാഘവ ലോറൻസ്

‘രാക്ഷസുഡു’, ‘ഖിലാഡി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രമേഷ് വർമയാണ് സംവിധാനം.

Author : ന്യൂസ് ഡെസ്ക്

ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം 'മഹാവീർ കർണ്ണ'യിൽ ഇതിഹാസ യോദ്ധാവായ കർണ്ണൻ ആയി വേഷമിടുന്നത് രാഘവ ലോറൻസ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ശക്തമായ ഇതിഹാസ കഥാപാത്രങ്ങളിലൊന്നായ കർണ്ണന്റെ കഥയ്ക്ക് പുതിയൊരു ദൃശ്യഭാഷ നൽകാൻ ഒരുങ്ങുകയാണ് ‘മഹാവീർ കർണ്ണ’. പെൻ മൂവീസിന്റെ ബാനറിൽ ജയന്തിലാൽ ഗാഡ അവതരിപ്പിക്കുന്ന ചിത്രം, ആർവി സ്റ്റുഡിയോസിന്റെയും ശ്രീ നീലാദ്രി പ്രൊഡക്ഷൻസിന്റെയും സഹകരണത്തോടെ ആണ് നിർമിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ‘രാക്ഷസുഡു’, ‘ഖിലാഡി’ തുടങ്ങിയവയിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ രമേഷ് വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഏകദേശം 150 കോടി ബജറ്റിൽ ഒരുങ്ങുന്ന ‘മഹാവീർ കർണ്ണ’ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്ത്യൻ സിനിമയിലെ ഇതിഹാസ കഥകളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന തരത്തിൽ വമ്പൻ കാൻവാസിലാണ് ചിത്രം ഒരുക്കുന്നത്.

വലിയ കാൻവാസിൽ പ്രത്യേകം നിർമിച്ച സെറ്റുകൾ, പഴയ കാലഘട്ടത്തെ പുനഃസൃഷ്ടിക്കുന്ന പ്രൊഡക്ഷൻ ഡിസൈൻ, വിശാലമായ ആക്ഷൻ രംഗങ്ങൾ, യുദ്ധരംഗങ്ങൾ, അത്യാധുനിക വിഷ്വൽ എഫക്റ്റ്സ് എന്നിവയെല്ലാം ചിത്രത്തിന്റെ ഭാഗമാകും. പുരാതന സാമ്രാജ്യങ്ങളുടെയും യുദ്ധഭൂമികളുടെയും പശ്ചാത്തലത്തിൽ, വമ്പൻ സെറ്റുകളുടെ പ്രൗഢിയും അത്യാധുനിക വിഎഫ്എക്‌സിന്റെ സാധ്യതകളും സമന്വയിപ്പിച്ചുകൊണ്ടാണ് കർണ്ണന്റെ ലോകം സ്ക്രീനിൽ സൃഷ്ടിക്കുന്നത്.

ചിത്രത്തിന്റെ ബാക്കി താരനിരയും അണിയറപ്രവർത്തകരെയും ഘട്ടംഘട്ടമായി പ്രഖ്യാപിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം. ഓരോ പ്രഖ്യാപനവും ചിത്രത്തിന്റെ വലുപ്പവും അതിനു പിന്നിലുള്ള അസാധാരണമായ ടീമിനെയും പരിചയപ്പെടുത്തുന്ന തരത്തിൽ വിപുലമായ രീതിയിലായിരിക്കും ഒരുങ്ങുക. 2027 ലാണ് ചിത്രം ആഗോള റിലീസായി തമിഴ്, തെലുങ്ക് , മലയാളം , ഹിന്ദി, കന്നഡ ഭാഷകളിലെത്തുക

കർണ്ണനായി രാഘവ ലോറൻസ്

അവതരണം: ജയന്തിലാൽ ഗാഡ, പെൻ മൂവീസ്, ബാനറുകൾ: പെൻ സ്റ്റുഡിയോസ്, ആർവി സ്റ്റുഡിയോസ്, ശ്രീ നീലാദ്രി പ്രൊഡക്ഷൻസ്, സംവിധാനം, വിഎഫ്എക്സ്: രമേഷ് വർമ്മ, ഡയലോഗുകൾ: ശ്രീമാനി, സംഗീതം: ഗ്യാനി, ഛായാഗ്രഹണം: റാംജി ഡോട്ട് (ഹൈബ്രിഡ് ക്രിയേറ്റർ), എഡിറ്റർ: പ്രവീൺ പുഡി, പ്രൊഡക്ഷൻ ഡിസൈൻ: ഗാന്ധി നാടികുടികർ, പിആർഒ : ശബരി

SCROLL FOR NEXT