രജനികാന്ത് ചിത്രം ‘ജയിലർ 2’ 
MOVIES

ടൈഗറിനും വ്യാജൻ; 'ജയിലർ 2' വ്യാജ പതിപ്പ് ഇന്റർനെറ്റിൽ

റെക്കോഡ് കളക്ഷൻ ലക്ഷ്യമിട്ട് മുന്നേറുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

രജനികാന്ത് - നെൽസൺ ദിലീപ്കുമാർ ചിത്രം 'ജയിലർ 2'ന്റെ വ്യാജ പതിപ്പ് പുറത്ത്. TAMILMV എന്ന പൈറസി വെബ്സൈറ്റിലാണ് വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസായ ചിത്രം, റെക്കോഡ് കളക്ഷൻ ലക്ഷ്യമിട്ട് മുന്നേറുന്നതിനിടെയാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നത്.

ചിത്രത്തിന്റെ അനധികൃത പ്രദർശനവും വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നതും വിലക്കിക്കൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. റിലീസിന് മുന്നോടിയായി 'ജയിലർ 2' നിർമാതാക്കളായ സൺ ടിവി നെറ്റ്‌വർക്ക് നൽകിയ പ്രത്യേക പകർപ്പവകാശ ലംഘന ഹർജിയിലായിരുന്നു നടപടി. വെബ്‌സൈറ്റുകൾ, ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ, സർവീസ് പ്രൊവൈഡർമാർ എന്നിവർ ചിത്രങ്ങൾ അനധികൃതമായി പ്രചരിപ്പിക്കുന്നതാണ് കോടതി വിലക്കിയത്.

ഇത്തരത്തിൽ ഒരു കോടതി ഉത്തരവ് നിലനിൽക്കെയാണ് 'ജയിലർ 2' വ്യാജ പതിപ്പ് ഓൺലൈനിൽ എത്തിയിരിക്കുന്നത്. അതും ആഗോളതലത്തിൽ മികച്ച പ്രതികരണവുമായി ചിത്രം ബോക്സ് ഓഫീസിൽ കുതിച്ചുകൊണ്ടിരിക്കുമ്പോൾ.

ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം, 125.25 കോടി രൂപയാണ് സിനിമയുടെ ആദ്യദിന ആഗോള ഗ്രോസ്. ഏകദേശം 59.70 കോടി രൂപ നെറ്റ് കളക്ഷനാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 'ജയിലർ' സീക്വൽ സ്വന്തമാക്കിയത്. 16,599 ഷോകളിൽ നിന്നാണ് ഈ നേട്ടം. ചിത്രം 1000 കോടി കടക്കുമെന്ന പ്രതീക്ഷയിലാണ് രജനി ആരാധകർ.

ആക്ഷൻ കോമഡി ഴോണറിൽ എത്തിയ 'ജയിലർ 2'ൽ രജനിക്കൊപ്പം മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷ്റോഫ്, വിജയ് സേതുപതി, വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഒരു സർപ്രൈസ് കാമിയോയും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമാണം.

ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റിംഗ്: ആർ. നിർമ്മൽ, സംഗീതം: അനിരുദ്ധ് രവിചന്ദർ, പ്രൊഡക്ഷൻ ഡിസൈനർ: ഡോ. കെ. കിരൺ, ആക്ഷൻ: ചേതൻ ഡി'സൂസ, കോസ്റ്റ്യൂം ഡിസൈനർമാർ: പല്ലവി സിംഗ്, മുതുൽ ഹഫീസ്, സൗണ്ട് മിക്സ്: സുരേൻ ജി., സൗണ്ട് ഡിസൈൻ: സുരേൻ ജി., എസ്. അളഗിയകൂത്തൻ, കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്കൽ, ഡി.ഐ. ലാബ്: അന്നപൂർണ സ്റ്റുഡിയോസ്, വി.എഫ്.എക്സ്. പ്രൊഡ്യൂസർ: സന്തോഷ് രാജു, മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്, സ്റ്റിൽസ്: വി. സിത്തിരസു, പബ്ലിസിറ്റി ഡിസൈൻ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർമാർ: ഡി. രമേഷ് കുച്ചിരായർ, ആർ. എസ്. സുരേഷ് മണിയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ റെഡ്ഡി.

SCROLL FOR NEXT