MOVIES

'എന്തൊരു കലാകാരന്‍'; ഫഹദിനെ പ്രശംസിച്ച് രജനികാന്ത്

ചിത്രത്തിന്റെ പ്രിവ്യൂ ഇവന്റില്‍ സംസാരിക്കുകയായിരുന്നു രജനികാന്ത്

Author : ന്യൂസ് ഡെസ്ക്


ഫഹദ് ഫാസിലിനെ പ്രശംസിച്ച് നടന്‍ രജനികാന്ത്. ഫഹദ് ഫാസിലിന്റെ വേട്ടയ്യനിലെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു രജനികാന്ത്. ഫഹദിനെ പോലൊരു സ്വാഭാവിക നടനെ ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്നാണ് രജനികാന്ത് പറഞ്ഞത്. ചിത്രത്തിന്റെ പ്രിവ്യൂ ഇവന്റില്‍ സംസാരിക്കുകയായിരുന്നു രജനികാന്ത്.

'വേട്ടയ്യനില്‍ ഫഹദ് ഫാസിലിന്റെ ഒരു അസാധാരണമായ കഥാപാത്രമുണ്ട്. ഈ വേഷത്തെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ആരാകും അത് അവതരിപ്പിക്കുക എന്ന് ഞാന്‍ ചിന്തിക്കുക ആയിരുന്നു. ഒടുവില്‍ സംവിധായകന്‍, എല്ലാവരോടും ഇക്കാര്യത്തെ കുറിച്ച് സംസാരിക്കേണ്ടതില്ലെന്നും ഫഹദ് ഫാസില്‍ മാത്രമെ ഈ റോളിന് ചേരൂ എന്നും പറഞ്ഞു. ഇതൊരു എന്റര്‍ടെയ്ന്‍മെന്റ് റോളാണ്. അതുകൊണ്ട് തന്നെ കാസ്റ്റിങ്ങില്‍ ഞാന്‍ അത്ഭുതപ്പെട്ടു. കാരണം. ഫഹദിന്റെ വിക്രം, മാമന്നന്‍ എന്നീ സിനിമകള്‍ ഞാന്‍ കണ്ടതാണ്. രണ്ടിലും വില്ലനിസത്തോടുകൂടിയ സീരിയസ് കഥാപാത്രമായിരുന്നു. പക്ഷേ എന്നെ ഞെട്ടിച്ച പ്രകടനം ആയിരുന്നു ഫഹദ് കാഴ്ചവച്ചത്. ഫഹദ് എന്തൊരു കലാകാരനാണ്! അദ്ദേഹത്തെപ്പോലൊരു സ്വാഭാവിക കലാകാരനെ ഞാന്‍ മുന്‍പ് കണ്ടിട്ടില്ല. വാക്കുകള്‍ക്കും അപ്പുറമാണ് ഫഹദ് ഫാസില്‍', എന്നാണ് രജനികാന്ത് പറഞ്ഞത്.


ജയ് ഭീമിന് ശേഷം ടി ജെ ജ്ഞാനവേല്‍ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് വേട്ടയ്യന്‍. ചിത്രം ഒക്ടോബര്‍ 10ന് തിയേറ്ററിലെത്തും. ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നീ മലയാള താരങ്ങളും, അമിതാബ് ബച്ചന്‍, റാണ ദഗ്ഗുബതി, ശര്‍വാനന്ദ്, ജിഷു സെന്‍ഗുപ്ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയന്‍, രാമയ്യ സുബ്രമണ്യന്‍, കിഷോര്‍, റെഡ്ഡിന് കിങ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാല്‍, രമേശ് തിലക്, ഷാജി ചെന്‍, രക്ഷന്‍, സിങ്കമ്പുലി, ജി എം സുന്ദര്‍, സാബുമോന്‍ അബ്ദുസമദ്, ഷബീര്‍ കല്ലറക്കല്‍ എന്നിവരുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.


ഛായാഗ്രഹണം- എസ് ആര്‍ കതിര്‍, സംഗീതം- അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ്- ഫിലോമിന്‍ രാജ്, ആക്ഷന്‍- അന്‍പറിവ്, കലാസംവിധാനം- കെ കതിര്‍, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- അനു വര്‍ദ്ധന്‍. ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ - ശബരി.



SCROLL FOR NEXT