MOVIES

'എന്റെ കയ്യില്‍ ഒരു ഐഡിയയുണ്ട്'; മുന്നാ ഭായ് 3യെ കുറിച്ച് രാജ്കുമാര്‍ ഹിരാനി

സ്‌ക്രീന്‍ എന്ന മാഗസിനിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കവെയാണ് സംവിധായകന്‍ ഇതേ കുറിച്ച് സംസാരിച്ചത്

Author : ന്യൂസ് ഡെസ്ക്


ബോളിവുഡ് ഫ്രാഞ്ചൈസുകളില്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മുന്നാ ഭായ് 3. ഇപ്പോഴിതാ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി മുന്നാ ഭായ് 3 തന്റെ പ്രധാനപ്പെട്ട പ്രയോരിറ്റിയാണെന്ന് പറഞ്ഞിരിക്കുകയാണ്. സ്‌ക്രീന്‍ എന്ന മാഗസിനിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കവെയാണ് സംവിധായകന്‍ ഇതേ കുറിച്ച് സംസാരിച്ചത്.

'എന്റെ കയ്യില്‍ മുന്നാ ഭായിക്കായി പകുതിയായ അഞ്ച് തിരക്കഥകള്‍ ഉണ്ട്. ഞാന്‍ ആറ് മാസം ഒരു തിരക്കഥയുടെ പിന്നണിയിലായിരുന്നു. പക്ഷെ ഇന്റര്‍വെല്ലിന് അപ്പുറത്തേക്ക് അത് പോകുന്നില്ല. മുന്നാ ഭായ് എല്‍എല്‍ബി, മുന്നാ ഭായ് ചല്‍ ബേസ്, മുന്നാ ഭായ് ചലേ അമരീക്ക തുടങ്ങിയ പേരില്‍ തിരക്കഥകള്‍ ഉണ്ട്', എന്ന് രാജ്കുമാര്‍ ഹിരാനി പറഞ്ഞു.

'ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്താണെന്നാല്‍ മുന്‍പത്തെ സിനിമകളെക്കാളും മികച്ചതായിരിക്കണം ഇനി വരാനിരിക്കുന്ന സിനിമ. എന്റെ കയ്യില്‍ അതിനായി ഒരു ഐഡിയയുണ്ട്. ഞാന്‍ അതില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്', എന്നും രാജ്കുമാര്‍ ഹിരാനി കൂട്ടിച്ചേര്‍ത്തു.

മുന്നാ ഭായിയുടെ മൂന്നാം ഭാഗം എത്രയും പെട്ടന്ന് ആരംഭിക്കുക എന്നതാണ് ഇപ്പോള്‍ തന്റെ മുനഗണനയെന്നും സംവിധായകന്‍ വ്യക്തമാക്കി. സഞ്ജയ് ദത്ത് വീട്ടില്‍ വന്ന തന്നെ അത് പൂര്‍ത്തിയാക്കാന്‍ ഭീഷണിപ്പെടുത്തിയേക്കാം എന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ അടുത്ത ഭാഗവുമായി മുന്നോട്ട് പോകുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കുകയാണെന്നും രാജ് കുമാര്‍ ഹിരാനി പറഞ്ഞു.





SCROLL FOR NEXT