MOVIES

രാം ചരണിന്റെ ഗെയിം ചെയ്ഞ്ചര്‍; റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍

ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്

Author : ന്യൂസ് ഡെസ്ക്


രാം ചരണിനെ കേന്ദ്ര കഥാപാത്രമാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗെയിം ചെയ്ഞ്ചര്‍. ചിത്രം 2025 ജനുവരി 10ന് തിയേറ്ററിലെത്തും. നേരത്തെ ചിത്രം ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.

ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ്. ചിത്രത്തില്‍ രാം ചരണിന്റെ നായികയാവുന്നത് ബോളിവുഡ് താരം കിയാര അദ്വാനിയാണ്. അഞ്ജലി, എസ് ജെ സൂര്യ, ശ്രീകാന്ത്, ജയറാം, നവീന്‍ ചന്ദ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരണ്‍ ചിത്രത്തില്‍ എത്തുന്നത്.

ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എസ് തമന്‍ സംഗീത സംവിധായകന്‍.


SCROLL FOR NEXT