MOVIES

രണ്‍ബീര്‍ കപൂറിന്റെ രാമായണം എന്നെത്തും? റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

ചിത്രത്തിന്റെ നിര്‍മാതാവ് നമിത് മല്‍ഹോത്രയാണ് തീയതി പുറത്തുവിട്ടത്

Author : ന്യൂസ് ഡെസ്ക്


നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തിന്റെ റിലീസ് തീയതി പുറത്ത്. ചിത്രത്തിന്റെ നിര്‍മാതാവ് നമിത് മല്‍ഹോത്രയാണ് തീയതി പുറത്തുവിട്ടത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുങ്ങുന്നത്. രാമായണം പാര്‍ട്ട് 1 2026 ദീപാവലിക്ക് തിയേറ്ററിലെത്തും. രണ്ടാം ഭാഗം 2027ലും പ്രേക്ഷകരിലേക്ക് എത്തും. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് നിര്‍മാതാവ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. രണ്ട് ഭാഗങ്ങളും ഒരേ സമയമാണ് ചിത്രീകരിക്കുന്നത്. വലിയ കഥാപരിസരം ആയതിനാലാണ് ചിത്രം രണ്ട് ഭാഗങ്ങളിലായി ഒരുക്കുന്നത്. 350 ദിവസത്തെ ഷെഡ്യൂളാണ് രണ്ട് സിനിമകള്‍ക്കും കൂടി ഉള്ളത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രണ്‍ബീര്‍ കപൂറാണ് രാമന്റെ വേഷം അവതരിപ്പിക്കുന്നത്. സീതയായി എത്തുന്നത് സായ് പല്ലവിയാണ്. അടുത്തിടെ യഷ് താന്‍ രാമായണത്തില്‍ രാവണന്റെ കഥാപാത്രം ചെയ്യുന്നുണ്ടെന്ന് അറിയിച്ചിരുന്നു. സണ്ണി ഡിയോള്‍ ഹനുമാനായും ലാറാ ദത്ത കൈകേയിയായും ഷീബ ഛദ്ദ മന്ധരയായും വേഷമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ പുറത്തുവന്ന രണ്‍ബീറിന്റെയും സായ് പല്ലവിയുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു.


SCROLL FOR NEXT