MOVIES

അഭിഷേക് ബച്ചന് പകരം രണ്‍ബീര്‍ കപൂര്‍; ധൂം 4 അപ്‌ഡേറ്റ്

ധൂം ഫ്രാഞ്ചൈസിലെ മറ്റ് താരങ്ങള്‍ ഒന്നും തന്നെ പുതിയ ചിത്രത്തില്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു

Author : ന്യൂസ് ഡെസ്ക്


ധൂം 4ല്‍ ബോളിവുഡ് താരം അഭിഷേക് ബച്ചന് പകരം രണ്‍ബീര്‍ കപൂര്‍ ആയിരിക്കുമെന്ന് സൂചന. പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം രണ്‍ബീര്‍ കപൂര്‍ ആയിരിക്കും ധൂം 4 ലീഡ് ചെയ്യുക. ഇത് താരത്തിന്റെ 25-ാമത്തെ സിനിമയായിരിക്കും. നിലവില്‍ ആദിത്യ ചോപ്ര ചിത്രത്തിന്റെ പണിപ്പുരയിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

'കുറേ നാളുകളായി രണ്‍ബീറുമായുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ബെയിസിക് ഐഡിയ കേട്ടപ്പോള്‍ തന്നെ ഫ്രാഞ്ചൈസിന്റെ ഭാഗമാകുന്നതില്‍ രണ്‍ബീര്‍ താത്പര്യം കാണിച്ചിരുന്നു. ഇപ്പോള്‍ ഫ്രാഞ്ചൈസ് ലീഡ് ചെയ്യുമെന്ന് തീരുമാനിച്ചിരിക്കുകയാണ് രണ്‍ബീര്‍. രണ്‍ബീര്‍ ആണ് ഫ്രാഞ്ചൈസ് മുന്നോട്ട് കൊണ്ടുപോകാനുള്ള നല്ല ചോയിസ് എന്നാണ് ആദിത്യ ചോപ്ര പറയുന്നത്', എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ALSO READ : Devara Part 1 | ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി കടന്ന് 'ദേവര'


അതേസമയം ധൂം ഫ്രാഞ്ചൈസിലെ മറ്റ് താരങ്ങള്‍ ഒന്നും തന്നെ പുതിയ ചിത്രത്തില്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എല്ലാ ധൂം സിനിമകളിലും അഭിഷേക് ബച്ചനും ഉദയ് ചോപ്രയും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ യുവ താരങ്ങളിലെ വലിയ ഹീറോകളായിരിക്കും അവര്‍ക്ക് പകരം സിനിമയില്‍ ഉണ്ടാവുക. ധൂം 4 ധൂം ഫ്രാഞ്ചൈസിലെ ഏറ്റവും വലിയ ചിത്രം മാത്രമായിരിക്കില്ല. ആഗോള നിലവാരത്തിലുള്ള സിനിമയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഭിഷേക് ബച്ചന്‍, ആമിര്‍ ഖാന്‍, കത്രീന കൈഫ്, ഉദയ് ചോപ്ര എന്നിവരായിരുന്നു അവസാനത്തെ ധൂം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. 2013ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. ധൂം 4 2025 അവസാനമോ 2026 ആദ്യമോ തിയേറ്ററിലെത്തുമെന്നാണ് സൂചന.


SCROLL FOR NEXT