MOVIES

രണ്‍വീര്‍ സിംഗിന്റെ ഡോണ്‍ 3 വരുമോ? വ്യക്തമാക്കി നിര്‍മാതാക്കള്‍

2025 ജൂണില്‍ ചിത്രീകരണം ആരംഭിക്കുവാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും അണിയറ പ്രവര്‍ത്തകരുടെ ചില പ്രശ്‌നങ്ങള്‍ കാരണം ചിത്രീകരണം മാറ്റിവെച്ചിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

Author : ന്യൂസ് ഡെസ്ക്


രണ്‍വീര്‍ സിംഗിനെ കേന്ദ്ര കഥാപാത്രമാക്കി ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡോണ്‍ 3. ചിത്രത്തിന്റെ ഷൂട്ടിംഗ് മാറ്റിവെച്ചു എന്ന തരത്തിലുള്ള സംശയങ്ങളും നിഗമനങ്ങളും സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ വ്യക്തത തന്നിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

2025 ജൂണില്‍ ചിത്രീകരണം ആരംഭിക്കുവാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും അണിയറ പ്രവര്‍ത്തകരുടെ ചില പ്രശ്‌നങ്ങള്‍ കാരണം ചിത്രീകരണം മാറ്റിവെച്ചിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇപ്പോള്‍ നിര്‍മാതാക്കളായ എക്‌സല്‍ എന്റര്‍ട്ടെയിന്‍മെന്റ്‌സ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുകയാണ്. റൂമറുകളെ പുറംതള്ളി ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂള്‍ അനുസരിച്ച് തന്നെ നടക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 'അണിയറ പ്രവര്‍ത്തകഒര്‍ക്കും രണ്‍വീര്‍ സിംഗിനും ഡോണ്‍ 3യുടെ കാര്യത്തില്‍ ഒരു തീരുമാനമേയുള്ളു. ചിത്രം മാറ്റിവെച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഒന്നും തന്നെ സത്യമല്ല', എന്നാണ് നിര്‍മാതാക്കള്‍ പറഞ്ഞിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണം വൈകുന്നു എന്ന വാര്‍ത്ത നിരവധി റൂമറുകള്‍ക്ക് വഴിയൊരുക്കിയിരുന്നു. അതില്‍ ചിത്രം നടക്കില്ലെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു.

2023 ഓഗസ്റ്റിലാണ് ഫര്‍ഹാന്‍ അക്തര്‍ ഡോണ്‍ 3യില്‍ പ്രധാന കഥാപാത്രമാകുന്നത് രണ്‍വീര്‍ സിംഗ് ആണെന്ന് അറിയിച്ചത്. ഡോണ്‍ ഫ്രാഞ്ചൈസില്‍ ഇതുവരെ ഷാരൂഖ് ഖാനും അമിതാബ് ബച്ചനുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. കിയാര അദ്വാനിയായിരിക്കും ഡോണ്‍ 3യിലെ നായിക എന്നാണ് റിപ്പോര്‍ട്ടുകള്‍.

SCROLL FOR NEXT