ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞുള്ള പ്രതികരണങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മേക്കിംഗിനും തിരക്കഥയ്ക്കുമെല്ലാം നല്ല അഭിപ്രായമാണ് ലഭിച്ചിട്ടുള്ളത്.
ഈ വര്‍ഷത്തെ ആദ്യ ബ്ലോക് ബസ്റ്റര്‍ എന്നാണ് ചിലര്‍ സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഫസ്റ്റ് ഹാഫിനേക്കാളും സെക്കന്റ് ഹാഫ് ഞെട്ടിച്ചു കളഞ്ഞുവെന്ന അഭിപ്രായവുമുണ്ട്. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയില്‍ നിന്ന് വീണ്ടും മികച്ച പ്രകടനം വന്നിരിക്കുകയാണ്. അതുപോലെ തന്നെ അനശ്വരയെയും പ്രേക്ഷകര്‍ പ്രശംസിക്കുന്നുണ്ട്.
രാമു സുനില്‍, ജോഫിന്‍ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനശ്വര രാജന്‍, മനോജ് കെ ജയന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായ് കുമാര്‍, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, ഹരിശ്രീ അശോകന്‍, സുധികോപ്പ, മേഘ തോമസ്, സെറിന്‍ ഷിഹാബ് എന്നിവരും ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം അപ്പു പ്രഭാകര്‍, ചിത്രസംയോജനം ഷമീര്‍ മുഹമ്മദ്, കലാസംവിധാനം ഷാജി നടുവില്‍, ലൈന്‍ പ്രൊഡ്യൂസര്‍ ഗോപകുമാര്‍ ജി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, പ്രേംനാഥ്, പ്രൊഡക്ഷന്‍ കോഡിനേറ്റര്‍ അഖില്‍ ശൈലജ ശശിധരന്‍, കാവ്യ ഫിലിം കമ്പനി മാനേജേഴ്‌സ് ദിലീപ് സൂപ്പര്‍, ചെറിയാച്ചന്‍ അക്കനത്, അസോസിയേറ്റ് ഡയറക്ടര്‍ ആസിഫ് കുറ്റിപ്പുറം, സംഘട്ടനം ഫാന്റം പ്രദീപ് , സ്റ്റില്‍സ് ബിജിത് ധര്‍മ്മടം, ഡിസൈന്‍ യെല്ലോടൂത്ത്. പിആര്‍ ജിനു അനില്‍കുമാര്‍, വൈശാഖ് വടക്കേടത്ത്.