തമിഴ്‌നാട്ടിലെ കനത്ത മഴയെ തുടര്‍ന്ന് നടന്‍ രജനികാന്തിന്റെ ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതിയില്‍ വെള്ളം കയറി എന്ന വാര്‍ത്തകള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്തകള്‍ തെറ്റാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് താരത്തിന്റെ പിആര്‍ഓ ഇപ്പോള്‍. രജനികാന്തിന്റെ പിആര്‍ഓ റിയാസ് അഹമ്മദാണ് വാര്‍ത്ത തെറ്റാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും എക്‌സില്‍ കുറിച്ചത്.
'സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ വസതിയില്‍ വെള്ളം കയറി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. എല്ലാവരും ഇവിടെ സുരക്ഷിതരാണ്', എന്നാണ് പിആര്‍ഓ റിയാസ് അഹമ്മദ് എക്‌സില്‍ പോസ്റ്റ് ചെയ്തത്.
വേട്ടയ്യനാണ് രജനികാന്തിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഒക്ടോബര്‍ 10നാണ് ചിത്രം തിയേറ്ററിലെത്തിയത്. ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ലൈക പ്രൊഡക്ഷന്‍സാണ്. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, റാണ ദഗ്ഗുബതി, ദുഷാര വിജയന്‍, റിതിക സിംഗ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.
അടുത്തതായി ലോകേഷ് കനകരാജിന്റെ കൂലി എന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കുന്നത്. നാഗാര്‍ജുന, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍, ഉപേന്ദ്ര, സത്യരാജ്, മഹേന്ദ്രന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. കൂലിയില്‍ അതിഥി താരമായി ബോളിവുഡ് താരം ആമിര്‍ ഖാന്‍ എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.