'രാജാ ശിവാജി' ഫസ്റ്റ് ലുക്ക്  Source: Arranged
MOVIES

റിതേഷ് ദേശ്മുഖിന്റെ 'രാജാ ശിവാജി'; ടീസർ പുറത്ത്

റിതേഷ് വിലാസ്റാവു ദേശ്മുഖ് തന്നെയാണ് 'രാജാ ശിവാജി'യുടെ സംവിധാനം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ജിയോ സ്റ്റുഡിയോസും മുംബൈ ഫിലിം കമ്പനിയും ചേർന്ന് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'രാജാ ശിവാജി'യുടെ ടീസർ പുറത്ത്. പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ റിതേഷ് വിലാസ്റാവു ദേശ്മുഖ് ഒരുക്കുന്ന ചിത്രത്തിൽ, നടൻ തന്നെയാണ് ഛത്രപതി ശിവാജി ആയി വേഷമിടുന്നത്.

'ധുരന്ധർ: ദ റിവഞ്ച്' എന്ന ചിത്രത്തിനൊപ്പം തിയേറ്ററിൽ പ്രീമിയർ ചെയ്തതിന് പിന്നാലെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. രണ്ട് മിനിറ്റും 31 സെക്കൻഡും ദൈർഘ്യമുള്ള ടീസറിൽ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മികച്ച ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ടീസർ. 2026 മെയ് ഒന്നിന് മറാത്തി, ഹിന്ദി, തെലുങ്ക് ഭാഷകളിൽ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

റിതേഷ് ദേശ്മുഖിന് പുറമേ, അഭിഷേക് ബച്ചൻ, സഞ്ജയ് ദത്ത്, മഹേഷ് മഞ്ജരേക്കർ, ഫർദീൻ ഖാൻ, സച്ചിൽ ഖഡേക്കർ, ഭാഗ്യശ്രീ പട്‌വർധൻ, ജിതേന്ദ്ര ജോഷി, സൽമാൻ ഖാൻ, സിദ്ധാർഥ് ഷിൻഡേ, വിദ്യാ ബാലൻ, അമോൽ ഗുപ്ത, ജനീലിയ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന 'രാജാ ശിവാജി'ക്കു ക്യാമറ ചലിപ്പിക്കുന്നത് പ്രശസ്ത ഛായാഗ്രഹകൻ സന്തോഷ് ശിവനും സംഗീതം പകരുന്നത് അജയ്-അതുൽ ടീമുമാണ്. ഹിന്ദി- മറാത്താ ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ജിയോ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം മുംബൈ ഫിലിം കമ്പനിയുടെ ബാനറിൽ ജ്യോതി ദേശ്പാണ്ഡെയും ജെനീലിയ ദേശ്മുഖും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. പിആർഒ - ശബരി.

SCROLL FOR NEXT