'റൗഡി ജനാർദന' പോസ്റ്റർ 
MOVIES

പ്രണയത്തിന് മുന്നിൽ മാത്രം കീഴടങ്ങുന്നവൻ! വിജയ് ദേവരകൊണ്ടയുടെ ജന്മദിനത്തിൽ 'റൗഡി ജനാർദന' സ്പെഷ്യൽ പോസ്റ്റർ

'രാജ വാരു റാണി ഗാരു' സംവിധാനം ചെയ്ത രവി കിരൺ കോല ആണ് 'റൗഡി ജനാർദന' സംവിധാനം ചെയ്യുന്നത്

Author : ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: നടൻ വിജയ് ദേവരകൊണ്ടയുടെ ജന്മദിനത്തിൽ പ്രത്യേക പോസ്റ്റർ പുറത്തിറക്കി 'റൗഡി ജനാർദന' സിനിമയുടെ അണിയറപ്രവർത്തകർ. ദിൽ രാജുവും ശിരീഷും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ബ്ലോക്ക്ബസ്റ്റർ ചിത്രം 'രാജ വാരു റാണി ഗാരു' ഒരുക്കിയ രവി കിരൺ കോല ആണ് സംവിധാനം ചെയ്യുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിലും ഗ്ലിംപ്സും ശ്രദ്ധിക്കപ്പെട്ടിരുന്നു.

1980കളിലെ ഈസ്റ്റ് ഗോദാവരിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ശക്തമായ ഒരു ആക്ഷൻ ഡ്രാമയാണ്. എന്നാൽ പ്രണയവും സിനിമയുടെ കഥയുടെ ഭാഗമാണെന്നാണ് പുതിയ പോസ്റ്റർ നൽകുന്ന സൂചന. കീർത്തി സുരേഷ് നായികയാകുന്ന ചിത്രത്തിൽ മികച്ച ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി 2026 ഡിസംബറിൽ ലോകവ്യാപകമായി ചിത്രം തിയേറ്ററുകളിൽ എത്തും.

'റൗഡി ജനാർദന' പോസ്റ്റർ

'ഭ്രമയുഗം', 'ഡീയസ് ഈറെ' തുടങ്ങിയ സിനിമകളുടെ സംഗീതം ഒരുക്കിയ ക്രിസ്റ്റോ സേവ്യറാണ് സിനിമയുടെ സംഗീത സംവിധാനം. ആനന്ദ് സി ചന്ദ്രൻ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ബാനർ: ശ്രീ വെങ്കടേശ്വര ക്രിയേഷൻസ്, നിർമാതാക്കൾ: ദിൽ രാജു, ശിരീഷ്, കഥ & സംവിധാനം: രവി കിരൺ കോല, പ്രൊഡക്ഷൻ ഡിസൈനർ: ഡിനോ ശങ്കർ, അഡീഷണൽ സ്ക്രീൻപ്ലേ: ജനാർദൻ പാസുമർത്തി, മ്യൂസിക് : ടി സീരിസ്, ആക്ഷൻ: സുപ്രീം സുന്ദർ, ആർട്ട് ഡയറക്ടർ: സത്യനാരായണ, പിആർഒ: പ്രതീഷ് ശേഖർ.

SCROLL FOR NEXT