MOVIES

'മുകുന്ദിന്‍റെ ഇന്ദു' ആയി സായ് പല്ലവി; ടീസര്‍ പങ്കുവെച്ച് അമരന്‍ ടീം

മേജര്‍ മുകുന്ദ് വരദരാജന്‍റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മുകുന്ദിന്‍റെ ഭാര്യ ഇന്ദു റെബേക്ക വര്‍ഗീസിന്‍റെ കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


ശിവ കാര്‍ത്തികേയന്‍ നായകനാകുന്ന 'അമരന്‍' സിനിമയിലെ സായ് പല്ലവിയുടെ ക്യാരക്ടര്‍ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ മുകുന്ദ് വരദരാജന്‍റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മുകുന്ദിന്‍റെ ഭാര്യ ഇന്ദു റെബേക്ക വര്‍ഗീസിന്‍റെ കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്.

മേജര്‍ മുകുന്ദിന്‍റെ സേവനത്തെ പ്രകീര്‍ത്തിച്ച് 2015 ജനുവരി 26 -ലെ റിപ്പബ്ലിക് ദിന പരേഡില്‍ രാജ്യം സമ്മാനിച്ച അശോക ചക്ര ഇന്ദു ഏറ്റുവാങ്ങുന്ന രംഗം ടീസറില്‍ പുനസൃഷ്ടിച്ചിട്ടുണ്ട്. കോളേജ് പഠനകാലത്ത് കണ്ട് മുട്ടിയ ഇരുവരുടെയും സൗഹൃദവും പ്രണയവും വിവാഹവും തുടര്‍ന്നുള്ള ജീവിതവുമാണ് ടീസറില്‍ പറഞ്ഞുപോകുന്നത്.

രാജ് കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലും സോണി പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബര്‍ 31ന് റിലീസ് ചെയ്യും. ജി.വി. പ്രകാശ് കുമാറാണ് അമരന് സംഗീതം ഒരുക്കിയിരിക്കുന്നത്. സിഎച്ച് സായ് ഛായാഗ്രഹണവും ആര്‍. കലൈവണ്ണന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

SCROLL FOR NEXT