‘ഹരിവരാസനം’ പോസ്റ്റർ 
MOVIES

"സ്വപ്നത്തിൽ ഞാൻ അയ്യപ്പനെ കണ്ടു"; സൈജു കുറുപ്പിന്റെ ‘ഹരിവരാസനം’ ടീസർ എത്തി, മകരവിളക്ക് ദിനത്തിൽ റിലീസ്

കാഴ്ചശക്തി നഷ്ടപ്പെടുന്നതിനു മുമ്പ് അയ്യപ്പനെ കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയിലൂടെയാണ് ചിത്രം കഥ പറയുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സൈജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസനം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ഭക്തിയും കുടുംബബന്ധങ്ങളും ആക്ഷനും ചേർന്നതാണ് ചിത്രമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. കാഴ്ചശക്തി നഷ്ടപ്പെടുന്നതിനു മുമ്പ് അയ്യപ്പനെ കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയെയും അവളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രമിക്കുന്ന അച്ഛനെയുമാണ് ടീസറിൽ പരിചയപ്പെടുത്തുന്നത്.

ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നത് ടീസറിൽ നിന്ന് തന്നെ വ്യക്തമാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പഥക്കും അഭിഷേക് പഥക്കും ചേർന്നാണ് ‘ഹരിവരാസനം’ നിർമിക്കുന്നത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡോ. കെ. അമ്പാടിയാണ് തിരക്കഥയൊരുക്കുന്നത്.

യോഗി ബാബു, ബേബി ഇവ, സിതാര വിജയൻ, സമ്പത്ത് രാജ്, ജോയ് മാത്യു, മണിയൻപിള്ള രാജു, ശ്യാമപ്രസാദ്, മധുപാൽ, ടി.ജി. രവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. രഞ്ജിൻ രാജ് ഒരുക്കുന്ന എട്ടു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. പനോരമ മ്യൂസിക് ആണ് സംഗീതാവകാശം സ്വന്തമാക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസും പനോരമ സ്റ്റുഡിയോസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം മകരവിളക്ക് ദിനമായ ജനുവരി 15ന് ലോകമെമ്പാടും തിയേറ്ററുകളിലെത്തും.

പ്രോജക്ട് ഡിസൈനർ – ആർ. ജയചന്ദ്രൻ, ഛായാഗ്രഹണം – സജാദ് കാക്കു, എഡിറ്റർ – അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ – ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ – രാഖിൽ, വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പാർത്ഥൻ, മേക്കപ്പ് – ഹസ്സൻ വണ്ടൂർ, അസോസിയേറ്റ് ഡയറക്ടർ – പ്രിജിൻ ജെസ്സി, സ്റ്റിൽസ് – ജെഫിൻ ബിജോയ്, ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പി.ആർ.ഒ – പ്രതീഷ് ശേഖർ.

SCROLL FOR NEXT