ആമിർ ഖാന്‍, സല്‍മാന്‍ ഖാന്‍ Source : Instagram / Salman Khan
MOVIES

"വിവാഹ ബന്ധത്തില്‍ പെര്‍ഫെക്ഷന്‍ കണ്ടെത്തുന്നത് വരെ അയാള്‍..."; ആമിറിനെ പരിഹസിച്ച് സല്‍മാന്‍ ഖാന്‍

ആമിര്‍ ഖാന്റെ പെര്‍ഫെക്ഷനിസത്തെ കളിയാക്കിക്കൊണ്ടായിരുന്നു സല്‍മാന്‍ മറുപടി പറഞ്ഞത്

Author : ന്യൂസ് ഡെസ്ക്

സല്‍മാന്‍ ഖാന്‍ അതിഥിയായി എത്തിയ 'ദ ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ'യുടെ പ്രോമോ വൈറലായി കൊണ്ടിരിക്കുകയാണ്. പ്രേക്ഷകര്‍ ജൂണ്‍ 21ന് നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യാനിരിക്കുന്ന ഷോയ്ക്കായി കാത്തിരിക്കുകയാണ്. അതിന് പ്രധാന കാരണം ഷോയില്‍ സല്‍മാന്‍ ഖാന്‍ ആമിര്‍ ഖാനെ കുറിച്ച് പറഞ്ഞ വാക്കുകളാണ്.

സല്‍മാന്‍ ഖാന്‍ ഇപ്പോഴും സിംഗിള്‍ ആണെങ്കില്‍ ആമിര്‍ ഖാന്‍ 60-ാം വയസിലും പ്രണയിക്കുകയാണെന്നതിനെ കുറിച്ച് ഷോ ഹോസ്റ്റ് കപില്‍ ശര്‍മ ചോദിച്ചിരുന്നു. അതിന് സല്‍മാന്‍ ഖാന്‍ നല്‍കിയ മറുപടിയാണിപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. ആമിര്‍ ഖാന്റെ പെര്‍ഫെക്ഷനിസത്തെ കളിയാക്കിക്കൊണ്ടായിരുന്നു സല്‍മാന്‍ മറുപടി പറഞ്ഞത്.

"ആമിര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പുതിയ ഗേള്‍ ഫ്രണ്ടിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. അദ്ദേഹം ഈ കാര്യത്തില്‍ വളരെ മുന്നിലാണ്. നിങ്ങള്‍ അതിന് അടുത്ത് പോലും വരുന്നില്ലല്ലോ?", എന്നാണ് കപില്‍ സല്‍മാനോട് ചോദിച്ചത്.

"സത്യം പറഞ്ഞാല്‍ ആമിറിന്റെ കാര്യം വ്യത്യസ്തമാണ്. അയാളെ പെര്‍ഫെക്ഷനിസ്റ്റ് എന്നാണ് ലോകം വിളിക്കുന്നത്. അപ്പോള്‍ വിവാഹത്തില്‍ പെര്‍ഫെക്ഷന്‍ വരുന്നത് വരെ അയാള്‍...", എന്നും പറഞ്ഞു കൊണ്ട് ചിരിക്കുകയായിരുന്നു സല്‍മാന്‍ ഖാന്‍.

അതേസമയം 'സിക്കന്ദര്‍' ആണ് അവസാനമായി റിലീസ് ചെയ്ത സല്‍മാന്‍ ഖാന്‍ ചിത്രം. ചിത്രത്തില്‍ രശ്മിക മന്ദാനയായിരുന്നു നായിക. തമിഴ് സംവിധായകന്‍ എ.ആര്‍. മുരുകദോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. മാര്‍ച്ച് 30ന് തിയേറ്ററിലെത്തിയ ചിത്രം വന്‍ പരാജയമായിരുന്നു. നിലവില്‍ 'സിക്കന്ദര്‍' നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്.

SCROLL FOR NEXT