സമാന്ത Source : X
MOVIES

ഊ ആണ്ടവയ്ക്ക് ശേഷം വീണ്ടും ഡാന്‍സ് നമ്പര്‍? രാം ചരണ്‍ ചിത്രം 'പെഡ്ഡി'യില്‍ സമാന്തയെത്തുമെന്ന് റിപ്പോര്‍ട്ട്

സുകുമാറിന്റെ രംഗസ്ഥലത്തില്‍ സമാന്തയായിരുന്നു രാം ചരണിന്റെ നായിക.

Author : ന്യൂസ് ഡെസ്ക്

അല്ലു അര്‍ജുന്റെ പുഷ്പയിലെ ഊ ആണ്ടവ എന്ന ഡാന്‍സ് നമ്പറിലൂടെ ആരാധകരെ ഞെട്ടിച്ച താരമാണ് സമാന്ത. ഊ ആണ്ടവയ്ക്ക് ശേഷം രാം ചരണിന്റെ പെഡ്ഡി എന്ന ചിത്രത്തില്‍ സമാന്ത ഒരു ഡാന്‍സ് നമ്പര്‍ ചെയ്യാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഈ വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. എന്നാല്‍ പുതിയ ഡാന്‍സ് നമ്പറിനെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അക്കാര്യത്തില്‍ താരം ഒരു തീരുമാനവും എടുത്തിട്ടില്ലെന്നുമാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഡാന്‍സ് നമ്പര്‍ ചെയ്യാന്‍ സമാന്തയെ സമീപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സുകുമാറിന്റെ രംഗസ്ഥലത്തില്‍ സമാന്തയായിരുന്നു രാം ചരണിന്റെ നായിക. ആ ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു. അതിന് ശേഷം രാം ചരണിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അതേസമയം രാം ചരണിന്റെ ടീമിലെ അടുത്ത വൃത്തങ്ങള്‍ ഡാന്‍സ് നമ്പര്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രീകരിക്കുമെന്നാണ് അറിയിച്ചത്. ഒരു മുന്‍നിര നായിക അതിനായി ഒപ്പുവെച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. ഗാനം ആരായിരിക്കും ചെയ്യുക, സമാന്ത ഡാന്‍സ് നമ്പറിന്റെ ഭാഗമാണോ എന്നീ കാര്യങ്ങള്‍ ഉടന്‍ തന്നെ വ്യക്തമാകും.

നിലവില്‍ സമാന്ത രാജ് ആന്‍ഡ് ഡികെയുടെ ഒരു ഹിന്ദി വെബ് സീരീസാണ് ചെയ്യുന്നത്. തെലുങ്കില്‍ ഒരു നവാഗത സംവിധായകനൊപ്പം തന്റെ രണ്ടാമത്തെ ചിത്രം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് താരം.

SCROLL FOR NEXT