MOVIES

അവരുടെ പരിശ്രമം പാഴായില്ല, ഡബ്ല്യുസിസിയോട് കടപ്പെട്ടിരിക്കുന്നു: സമാന്ത

കളക്റ്റീവിലെ സഹോദരിമാര്‍ക്ക് തന്റെ സ്‌നേഹവും ബഹുമാനവും അര്‍പ്പക്കുന്നുവെന്നും സമാന്ത കുറിച്ചു

Author : ന്യൂസ് ഡെസ്ക്


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഡബ്ല്യുസിസിയെ പ്രശംസിച്ച് നടി സമാന്ത റൂത്ത് പ്രഭു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സമാന്തയുടെ പ്രതികരണം. ഡബ്ല്യുസിസിയോട് കടപ്പെട്ടിരിക്കുന്നുവെന്നും കളക്റ്റീവിലെ സഹോദരിമാര്‍ക്ക് തന്റെ സ്‌നേഹവും ബഹുമാനവും അര്‍പ്പക്കുന്നുവെന്നും സമാന്ത കുറിച്ചു.

'വര്‍ഷങ്ങളായി, കേരളത്തിലെ വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) അവിശ്വസനീയമായ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ കാണാറുണ്ട്. അവരുടെ യാത്ര എളുപ്പമായിരുന്നില്ല. ഇപ്പോള്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വെളിച്ചത്തുവരുമ്പോള്‍, ഞങ്ങള്‍ WCCയോട് കടപ്പെട്ടിരിക്കുന്നു. സുരക്ഷിതവും മാന്യവുമായ ജോലിസ്ഥലം എന്നത് അടിസ്ഥാനപരമായ കാര്യമാണ്, എന്നിട്ടും പലര്‍ക്കും അതിനായി പോരാടേണ്ടിവരുന്നു. എന്നാല്‍ അവരുടെ പരിശ്രമം പാഴായില്ല. ഇത് വളരെ അധികം ആവശ്യമായ പരിവര്‍ത്തനത്തിന്റെ തുടക്കം മാത്രമാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഡബ്ല്യുസിസിയിലെ എന്റെ സുഹൃത്തുക്കള്‍ക്കും സഹോദരിമാര്‍ക്കും എന്റെ സ്‌നേഹവും ബഹുമാനവും അര്‍പ്പിക്കുന്നു', എന്നാണ് സമാന്ത കുറിച്ചത്.



അതേസമയം മലയാള സിനിമയിലെ പ്രമുഖര്‍ക്കെതിരെ നിരന്തരം ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. സിദ്ദിഖ്, രഞ്ജിത്ത്, മുകേഷ്, ഇടവേള ബാബു, മണിയന്‍ പിള്ള രാജു, ജയസൂര്യ എന്നിവര്‍ക്കെതിരെയാണ് ഇതുവരെ ലൈംഗികാരോപണം വന്നിരിക്കുന്നത്. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിക്കുകയും ചെയ്തു.


SCROLL FOR NEXT