MOVIES

CITADEL പ്രമോഷന്‍ ഈവന്‍റില്‍ സമാന്ത ധരിച്ച ആഡംബര വാച്ച്; വില തിരക്കി ആരാധകര്‍

കഴിഞ്ഞ ദിവസം നടന്ന പ്രമോഷന്‍ പരിപാടിയില്‍ താരം അണിഞ്ഞ ഔട്ട്ഫിറ്റും ആക്സസറീസും ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു

Author : ന്യൂസ് ഡെസ്ക്


പ്രിയങ്ക ചോപ്രയുടെ പ്രശസ്ത സീരീസായ സിറ്റാഡലിന്‍റെ ഇന്ത്യന്‍ പതിപ്പില്‍ അഭിനയിക്കുന്നതിന്‍റെ ത്രില്ലിലാണ് നടി സമാന്ത റുത്ത് പ്രഭു. ആമസോണ്‍ പ്രൈം ഒരുക്കുന്ന ത്രില്ലര്‍ സ്പൈ സീരസിന്‍റെ പ്രമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. സിറ്റാഡല്‍ ഹണി ബണി സീരിസില്‍ വരുണ്‍ ധവാനും പ്രധാന വേഷത്തിലെത്തുന്നത്. രാജ് ആന്‍ഡ് ഡികെ സംവിധാനം ചെയ്യുന്ന സീരീസിന്‍റെ ആദ്യ എപിസോഡ് നവംബര്‍ 7ന് പുറത്തിറങ്ങും.

കഴിഞ്ഞ ദിവസം നടന്ന പ്രമോഷന്‍ പരിപാടിയില്‍ താരം അണിഞ്ഞ ഔട്ട്ഫിറ്റും ആക്സസറീസും ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു. ക്രേഷ ബജാജിൻ്റ് ഔട്ട്ഫിറ്റ് കളക്ഷനിൽ നിന്നുള്ള പേസ്റ്റല്‍ ഗ്രീന്‍ നിറത്തിലുള്ള ടോപ്പും പാൻ്റുമാണ് സമാന്ത ധരിച്ചിരുന്നത്. പ്രീതം ജുകാല്‍ക്കറാണ് സ്റ്റൈലിസ്റ്റ്.

വസ്ത്രത്തിനൊപ്പം സമാന്ത ധരിച്ചിരുന്ന വാച്ചിലും ആരാധകരുടെ കണ്ണുടക്കി. ആഡംബര ബ്രാന്‍ഡായ ബള്‍ഗറിയുടെ ടുബോഗസ് മോഡലിലുള്ള വാച്ചാണ് താരം ധരച്ചിരിക്കുന്നത്. 18 കാരറ്റ് യെല്ലോ ഗോള്‍ഡ് മെറ്റീരിയലുള്ള കെയ്സ് ആണ് വാച്ചിന്‍റെ ഹൈലൈറ്റ്. ബ്ലാക്ക് ലാക്വറേഡ് ഡയലില്‍ ഡയമണ്ട് സ്റ്റോണുകളാണ് പതിച്ചിട്ടുള്ളത്. ബ്രെസ് ലെറ്റിലും 18 കാരറ്റ് വൈറ്റ്, യെല്ലോ, റോസ് ഗോള്‍ഡ് ഉപയോഗിച്ചിരിക്കുന്നു. കൂടാതെ 50 മീറ്റര്‍ വാട്ടര്‍ റെസിസ്റ്റന്‍റുമാണ് ഈ ആഡംബര വാച്ച്.

ടാക്സ് അടക്കം $ 347,000.00 വിലയുള്ള ഈ കിടിലന്‍ വാച്ചിന് ഇന്ത്യന്‍ രൂപ 3 കോടിയോളം വിലവരും.

SCROLL FOR NEXT