MOVIES

കാർത്തി ഡബിൾ റോളിൽ; 'സർദാർ 2' ടീസർ പുറത്ത്

സെപ്റ്റംബർ 10ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Author : ന്യൂസ് ഡെസ്ക്

കാര്‍ത്തി ഡബിള്‍ റോളില്‍ എത്തുന്ന ചിത്രം സര്‍ദാര്‍ 2 ൻ്റെ ടീസര്‍ പുറത്ത്. പി.എസ്. മിത്രനാണ് ചിത്രത്തിൻ്റെ സംവിധാനം. എസ്.ജെ. സൂര്യ, ബാബു ആൻ്റണി, രജീഷ വിജയൻ, ആഷിക രംഗനാഥ്, മാളവിക മോഹനൻ, യോഗി ബാബു, വിടിവി ഗണേഷ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 10ന് ചിത്രം തിയേറ്ററുകളിൽ എത്തും.

1 മിനിറ്റും 53 സെക്കന്‍റുമുള്ള വീഡിയോ ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. സര്‍ദാര്‍ എന്ന് കോഡ് നാമമുള്ള ചന്ദ്ര ബോസ് ആയും ഇന്‍സ്പെക്ടര്‍ വിജയ് പ്രകാശ് ആയും കാര്‍ത്തി ചിത്രത്തില്‍ ആവേശം നിറയ്ക്കും എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ജോര്‍ജ് സി വില്യംസ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകന്‍. പ്രിന്‍സ് പിക്ചേഴ്സിന്‍റെ ബാനറില്‍ എസ് ലക്ഷ്മണ്‍ കുമാറും ഐവി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഇഷാന്‍ സക്സേനയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രസംയോജനം: വിജയ് വേലുക്കുട്ടി, സ്റ്റണ്ട് ഡയറക്ടർ: ദിലീപ് സുബ്ബരായൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ നമ്പ്യാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എപി പാൽ പാണ്ടി. ജൂലൈയില്‍ ചെന്നൈ എല്‍വി പ്രസാദ് സ്റ്റുഡിയോയില്‍ നടന്ന ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാന്‍ മരിച്ചതിനെ തുടര്‍ന്ന് സര്‍ദാര്‍ 2 ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു.

SCROLL FOR NEXT