ബോളിവുഡ് താരം അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായ സര്‍ഫിറ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം ഒക്ടോബര്‍ 11ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. 2020ല്‍ പുറത്തുറങ്ങിയ സൂരറൈ പൊട്രു എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് സര്‍ഫിറ. സുധ കൊങ്കരയാണ് സര്‍ഫിറയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ഇന്ത്യാക്കാര്‍ക്കായി ചെലവ് കുറഞ്ഞ എയര്‍ലൈന്‍ സ്ഥാപിച്ച എയര്‍ ഡെക്കണിന്റെ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയതാണ് ചിത്രം ഒരുക്കിയത്. അദ്ദേഹം തന്നെ എഴുതിയ സിംപ്ലി ഫൈ- എ ഡെക്കാണ്‍ ഒഡീസി എന്ന പുസ്‌കകത്തെ ആധാരമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ശാലിനി ഉഷാദേവിയും സുധാ കൊങ്കാരയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. പൂജാ തൊലാനി സംഭാഷണവും ജി.വി. പ്രകാശ് സംഗീത സംവിധാനവും കൈകാര്യം ചെയ്യുന്നു. അരുണ ഭാട്ടിയ (കേപ് ഓഫ് ഗുഡ് ഫിലിംസ്), സൂര്യ, ജ്യോതിക ( 2ഡി എന്റര്‍ടൈന്‍മെന്റ്), വിക്രം മല്‍ഹോത്ര (അബുണ്ടന്റിയ എന്റര്‍ടെയ്ന്‍മെന്റ്) എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജൂലൈ 12നാണ് ചിത്രം തിയേറ്ററിലെത്തിയത്.