ഷാരൂഖ് ഖാന്‍ 
MOVIES

ലോകാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ ഷാരൂഖ് ഖാന് ആദരം

ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയമായ സേവനത്തിനാണ് താരത്തെ പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. ഫെസ്റ്റിവലിന്റെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ലോകാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് ആദരം. പാര്‍ദോ അലാ കരെയ്‌റ എന്ന ഫെസ്റ്റിവലിന്റെ കരിയര്‍ അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കിയാണ് ഷാരൂഖ് ഖാനെ ആദരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയമായ സേവനത്തിനാണ് താരത്തെ പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. ഫെസ്റ്റിവലിന്റെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഓപ്പണ്‍ എയര്‍ വേദിയായ പിയാസ ഗ്രാന്‍ഡെയില്‍ വെച്ച് ആഗസ്റ്റ് 10ന് ഷാരൂഖ് ഖാന്‍ പുരസ്‌കാരം ഏറ്റുവാങ്ങും. അതോടൊപ്പം സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഷാരൂഖ് ഖാന്റെ ദേവദാസ് എന്ന ചിത്രവും മേളയില്‍ പ്രദര്‍ശിപ്പിക്കും. ആഗസ്റ്റ് 11ന് ഫോറം @spazio cinemaയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഷാരൂഖ് ഖാന്‍ സംസാരിക്കും.

ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലിന്റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ജിയോണ എ. നസാരോ ഷാരൂഖ് ഖാനെ കുറിച്ച് ഒരു പ്രസ്താവനയില്‍ പറഞ്ഞത് ഇങ്ങനെയാണ്. 'ലോകാര്‍ണോയില്‍ ഷാരൂഖ് ഖാനെപ്പോലെ ഒരു ലെജന്റിനെ സ്വാഗതം ചെയ്യുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. ഇന്ത്യന്‍ സിനിമയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളുടെ സമ്പത്തും പരപ്പും വളരെ വലുതാണ്. തന്നെ കിരീടമണിയിച്ച പ്രേക്ഷകരുമായി എപ്പോഴും ചേര്‍ന്ന് നില്‍ക്കുന്ന രാജാവാണ് ഖാന്‍'.

SCROLL FOR NEXT