മോഹന്‍ലാല്‍, ഷാരൂഖ് ഖാന്‍ Source : Facebook
MOVIES

"മോഹന്‍ലാല്‍ സര്‍, ഒരു വൈകുന്നേരം നമുക്ക് ഒന്നിച്ചു കൂടാം"; അഭിനന്ദനത്തിന് മറുപടിയുമായി ഷാരൂഖ് ഖാന്‍

ജവാനിലെ പ്രകടനത്തിനാണ് ഷാരൂഖ് ഖാന് പുരസ്‌കാരം ലഭിച്ചത്.

Author : ന്യൂസ് ഡെസ്ക്

71-ാമത് ദേശീയ പുരസ്‌കാരം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഷാരൂഖ് ഖാന്‍, വിക്രാന്ദ് മാസി എന്നിവര്‍ക്കാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ജവാനിലെ പ്രകടനത്തിനാണ് ഷാരൂഖ് ഖാന് പുരസ്‌കാരം ലഭിച്ചത്. നിരവധി പേര്‍ താരത്തിന് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരുന്നു. നടന്‍ മോഹന്‍ലാലും ഷാരൂഖ് ഖാന് അഭിനന്ദനമറിയിച്ചിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ അഭിനന്ദനത്തിന് മറുപടി അറിയിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍.

"നന്ദി മോഹന്‍ലാല്‍ സാര്‍, ഒരു വൈകുന്നേരം അവധി എടുത്ത് നമുക്ക് കൂടാം. ആലിംഗനങ്ങള്‍", എന്നാണ് ഷാരൂഖ് ഖാന്‍ എക്‌സില്‍ കുറിച്ചത്.

ഷാരൂഖ് ഖാന് ആദ്യമായാണ് ദേശീയ പുരസ്‌കാരം ലഭിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. 33 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ഇതാദ്യമായാണ് അദ്ദേഹത്തിന് ഈ ബഹുമതി ലഭിക്കുന്നത്. 2005-ല്‍ പത്മശ്രീ ബഹുമതിയും നിരവധി ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നെങ്കിലും ദേശീയ പുരസ്‌കാരം മാത്രം ലഭിച്ചിരുന്നില്ല.

ജവാന് ഷാരൂഖ് ഖാന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷവും എതിര്‍പ്പും അറിയിച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു. എത്രയോ മികച്ച ചിത്രങ്ങള്‍ ഇതിന് മുമ്പ് ചെയ്തിട്ടും അതൊന്നും അവാര്‍ഡിന് പരിഗണിക്കാത്തതില്‍ നിരവധി ആരാധകര്‍ക്ക് അമര്‍ഷമുണ്ട്.

അതേസമയം അറ്റ്‌ലി സംവിധാനം ചെയ്ത ജവാന്‍ 2023ലാണ് റിലീസ് ചെയ്തത്. ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രമായിരുന്നു ജവാന്‍. നയന്‍താര, ദീപിക പദുകോണ്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

SCROLL FOR NEXT