71-ാം ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചതില്‍ ഷാരൂഖ് ഖാനെ അഭിനന്ദിച്ച് ശശി തരൂര്‍. 'ദേശീയ നിധിക്ക് ദേശീയ പുരസ്‌കാരം', എന്നാണ് ശശി തരൂര്‍ എക്‌സില്‍ കുറിച്ചത്. ഇതിന് രസകരമായ രീതിയില്‍ മറുപടി നല്‍കിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍.
ശശി തരൂരിന്റെ ഭാഷയിലാണ് ഷാരൂഖ് ഖാന്റെ മറുപടി. ലളിതമായ ഭാഷയില്‍ തന്നെ അഭിനന്ദിച്ചതില്‍ അദ്ദേഹം നന്ദി അറിയിച്ചു. മറിച്ച് കുറച്ച് കൂടി കഠിനമായ ഭാഷയിലായിരുന്നു അഭിനന്ദനമെങ്കില്‍ മനസിലാകില്ലായിരുന്നു എന്നും ഷാരൂഖ് കുറിച്ചു.
33 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ഷാരൂഖ് ഖാന് ആദ്യമായാണ് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. 2023ല്‍ പുറത്തിറങ്ങിയ ജവാനിലെ പ്രകടനത്തിനാണ് താരത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.
ജവാന് ഷാരൂഖ് ഖാന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷവും എതിര്‍പ്പും അറിയിച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു. എത്രയോ മികച്ച ചിത്രങ്ങള്‍ ഇതിന് മുമ്പ് ചെയ്തിട്ടും അതൊന്നും അവാര്‍ഡിന് പരിഗണിക്കാത്തതില്‍ നിരവധി ആരാധകര്‍ക്ക് അമര്‍ഷമുണ്ട്.