കരിയറിലെ 25-ാം ചിത്രവുമായി നടന്‍ ഷെയ്ന്‍ നിഗം. സ്പോർട്സ് ആക്ഷൻ മൂഡിൽ ഒരുങ്ങുന്ന മാസ്സ് എന്റർടൈനർ ചിത്രം നവാഗതനായ ഉണ്ണി ശിവലിംഗമാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ കഥയും തിരക്കഥയും ഒരുക്കുന്നതും ഉണ്ണി ശിവലിംഗം തന്നെയാണ് എസ് ടി കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയും ബിനു അലക്സാണ്ടർ ജോർജും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴിലും ഒരുക്കുന്ന ചിത്രത്തില്‍ രണ്ട് ഭാഷകളില്‍ നിന്നുമുള്ള മുന്‍നിര താരങ്ങള്‍ അണിനിരക്കും. കബഡി കളിക്കുന്ന നാല് യുവാക്കളുടെ കഥ കേന്ദ്രീകരിച്ചാണ് സിനിമ ഒരുക്കുന്നത്. പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി ഉടൻ ചിത്രീകരണമാരംഭിക്കുന്ന സിനിമയിലെ മറ്റു താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ വൈകാതെ പുറത്തുവിടും. ഷെയ്നിന്‍റെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രമാകും ചിത്രത്തിലേതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.