MOVIES

നീ എത്ര ദിവസമായി എന്നെ പറ്റിക്കുന്നു... പെറ്റ് ഡിറ്റക്ടീവ് ചിത്രത്തിനിടെയിലെ വിനായകനുമൊത്തുള്ള വീഡിയോ പുറത്തുവിട്ട് ഷറഫുദ്ദീന്‍

'ഒരു പ്രൊഡ്യൂസര്‍ എത്ര കാലം ഇത് സഹിക്കണം' എന്ന തലവാചകത്തോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ഷറഫുദ്ദീന്‍ ആദ്യമായി നിര്‍മാതാവായി എത്തിയ ചിത്രമാണ് ദി പെറ്റ് ഡിറ്റക്ടീവ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പുറത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. നടന്‍ വിനായകന്‍ ഷറഫുദ്ദീനോട് 'ദേഷ്യപ്പെട്ട്' സംസാരിക്കുന്നതാണ് തുടക്കം.

ഡേറ്റ് തീര്‍ന്നെന്നും നീ എത്ര ദിവസമായി എന്നെ പറ്റിക്കുന്നെന്നും ഷറഫിനോടായി വിനായകന്‍ പറയുന്നത് വീഡിയോയില്‍ കാണാം. കാണിക്കുന്നതിന് ഒരു മര്യാദ വേണ്ടേ എന്നും നാളെ താന്‍ പോകുമെന്നും വിനായകന്‍ പറയുന്നതായി വീഡിയോയില്‍ കാണാം. ഇതിന് പിന്നാലെ ഇരുവരും റോളര്‍ കോസ്റ്ററില്‍ ഇരിക്കുന്നതും അത് കഴിഞ്ഞ് 'കിളി പോയി' ഇരിക്കുന്ന വിനായകനെയുമാണ് വീഡിയോയില്‍ കാണിക്കുന്നത്.

പ്രമോഷന്റെ ഭാഗമായാണ് ചിത്രം ഷറഫുദ്ദീന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 'ഒരു പ്രൊഡ്യൂസര്‍ എത്ര കാലം ഇത് സഹിക്കണം' എന്ന തലവാചകത്തോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. താഴെ ഡിസ്‌ക്ലെയ്മര്‍ കൂടി ഷറഫ് ക്യാപ്ഷനില്‍ നല്‍കുന്നുണ്ട്. വീഡിയോ ദി പെറ്റ് ഡിറ്റക്ടീവ് എന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രകമോഷന്റെ ഭാഗമായി നിര്‍മിച്ചതാണെന്നും ഇത് യഥാര്‍ഥത്തില്‍ ഉണ്ടായ ദൃശ്യങ്ങളല്ലെന്നും ഷറഫുദ്ദീന്‍ പറയുന്നുണ്ട്.

SCROLL FOR NEXT