'ദ പെറ്റ് ഡിറ്റക്ടീവ്' റിലീസ് തീയതി പുറത്ത് Source: X / SreeGokulamMovies
MOVIES

'ദ പെറ്റ് ഡിറ്റക്ടീവ്' ഷറഫുദ്ദീന്‍ വരുന്നു; റിലീസ് തീയതി പുറത്ത്

'ദ പെറ്റ് ഡിറ്റക്ടീവ്' സിനിമയുടെ ട്രെയിലറും ഉടന്‍ പുറത്തിറക്കും

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീൻ നിർമ്മിക്കുന്ന ചിത്രം 'ദ പെറ്റ് ഡിറ്റക്ടീവ്' തിയേറ്ററുകളിലേക്ക് എത്തുന്നു. സിനിമയുടെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഒക്ടോബർ 16ന് ആകും ചിത്രം ആഗോള തലത്തില്‍ തിയേറ്റുകളില്‍ എത്തുക. സിനിമയുടെ ട്രെയിലറും ഉടന്‍ പുറത്തിറക്കും.

പ്രനീഷ് വിജയന്‍ ആണ് 'ദ പെറ്റ് ഡിറ്റക്ടീവ്' സംവിധാനം ചെയ്തിരിക്കുന്നത്. ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നടന്‍ ഷറഫുദ്ദീന്‍ ആദ്യമായി നിര്‍മാതാവാകുന്ന ചിത്രം കൂടിയാണിത്. പ്രനീഷ് വിജയന്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തില്‍ ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

സിനിമയിലെ പുറത്തുവന്ന ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരം , പ്രേമം തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങള്‍ക്ക് വേണ്ടി സംഗീതം ചിട്ടപ്പെടുത്തിയ രാജേഷ് മുരുഗേശന്‍ ആണ് സംഗീത സംവിധായകന്‍. 'തരളിത യാമം' എന്ന പ്രമോ സോങ് സമൂഹമാധ്യമങ്ങളില്‍ റീലുകളായും മറ്റും ട്രെന്‍ഡിങ്ങാണ്. സുരൂർ മുസ്തഫയും ശ്രുതി ശിവദാസും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശബരീഷ് വർമ്മയാണ് വരികൾ എഴുതിയത്.

എഡിറ്റിംഗ്-അഭിനവ് സുന്ദര്‍ നായ്ക്, പ്രൊഡക്ഷന്‍ ഡിസൈനര്‍-ദിനോ ശങ്കര്‍, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ജയ് വിഷ്ണു,കോസ്റ്റ്യുംസ്- ഗായത്രി കിഷോര്‍, മേക്കപ്പ്-റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍, ആക്ഷന്‍ - മഹേഷ് മാത്യു, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍-പ്രശാന്ത് കെ നായര്‍, സ്റ്റില്‍സ്-റിഷാജ് മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രണവ് മോഹന്‍,പി ആര്‍ & മാര്‍ക്കറ്റിങ്-വൈശാഖ് സി വടക്കേ വീടന്‍, ജിനു അനില്‍കുമാര്‍, പിആര്‍ഒ- എ.എസ്. ദിനേശ് എന്നിവരാണ്. ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

SCROLL FOR NEXT