ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി'യില്‍ രജനികാന്തിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് നടി ശ്രുതി ഹാസന്‍. 'കൂലി'ക്ക് മുന്‍പ് രജനി സാറിനെ തനിക്ക് അടുത്തറിയില്ലായിരുന്നുവെന്നാണ് ശ്രുതി ഹാസന്‍ പറഞ്ഞത്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി ഇതേ കുറിച്ച് സംസാരിച്ചത്.
"അദ്ദേഹത്തിന് ആളുകളോട് ഇടപെടുന്നത് വളരെ ഇഷ്ടമാണ്. സെറ്റില്‍ ഒരു സമാധാനം കൊണ്ടുവരാന്‍ അദ്ദേഹത്തിനാകും. എല്ലാവരും കരുതുന്നത് പോലെ രജനി സാറിനെ ഞാന്‍ ഇതിനു മുമ്പ് ഇത്ര അടുത്തറിഞ്ഞിട്ടില്ല. പൊതുപരിപാടികളില്‍ വെച്ച് കണ്ടിട്ടുണ്ട് എന്നല്ലാതെ അദ്ദേഹവുമായി സംസാരിക്കാനൊന്നും സാധിച്ചിരുന്നില്ല. നമ്മളെ പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹത്തിന് ഒരു മടിയുമില്ല. ഞാന്‍ ചെയ്ത ഒരു രംഗം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടാല്‍ അതിനെ അഭിനന്ദിക്കാന്‍ അദ്ദേഹം ശ്രമിക്കും. എല്ലാ കലാകാരന്‍മാര്‍ക്കും പ്രചോദനം ആവശ്യമാണ്. അത് ഒരു ഇതിഹാസ താരത്തില്‍ നിന്നും ലഭിക്കുമ്പോള്‍ അത് വളരെ വലുതാണ്", എന്നാണ് ശ്രുതി ഹാസന്‍ പറഞ്ഞത്.
ലോകേഷ് കനകരാജിനൊപ്പം പ്രവര്‍ത്തിച്ചതിനെ കുറിച്ചും ശ്രുതി സംസാരിച്ചു. "ലോകേഷിന്റെ സിനിമകളുടെ ആരാധികയാണ് ഞാന്‍. വിക്രം സെറ്റില്‍ വെച്ച് ലോകേഷിനെ കണ്ടപ്പോള്‍ എനിക്ക് എന്തോ കാരണത്താല്‍ അദ്ദേഹത്തിന് ക്യാമറയ്ക്ക് മുന്നില്‍ പ്രവര്‍ത്തിക്കാനും താല്‍പര്യമുണ്ടെന്ന് എനിക്ക് തോന്നി. സംവിധായകന്‍ എന്ന നിലയില്‍ അല്ലാതെയും അദ്ദേഹത്തിന് പുറത്ത് ആരാധകരുണ്ട്. ഇനിമെല്‍ എന്ന മ്യൂസിക് വീഡിയോയില്‍ യാഞ്ചന്‍ എന്ന സംഗീതജ്ഞനോടൊപ്പമാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. അപ്പോള്‍ ആ മ്യൂസിക് വീഡിയോയ്ക്ക് ലോകേഷ് അനുയോജ്യനായിരിക്കുമെന്ന് എനിക്ക് തോന്നി. തീര്‍ച്ചയായും അത് ബോധ്യപ്പെടുത്തിയെടുക്കാന്‍ കുറച്ച് സമയമെടുത്തു. മ്യൂസിക് വീഡിയോയ്ക്ക് വേണ്ടി എന്നെ കാണാന്‍ അദ്ദേഹം ആര്‍കെഎഫ്‌ഐയില്‍ വന്നിരുന്നു. അന്ന് കൂലിയെ കുറിച്ച് നേരിട്ട് സംസാരിക്കാനാണ് വന്നതെന്ന് എന്നോട് പറഞ്ഞു", ശ്രുതി പറയുന്നു.
"രജനികാന്ത് - ലോകേഷ് ചിത്രത്തോട് നോ പറയുക എന്നത് നടക്കാത്ത കാര്യമാണ്. എനിക്ക് വേണ്ടി അദ്ദേഹം എഴുതിയ കഥാപാത്രത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു. പ്രേക്ഷകര്‍ സിനിമ കാണുന്നതില്‍ ഞാന്‍ ആവേശഭരിതയാണ്", നടി കൂട്ടിച്ചേര്‍ത്തു.
അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഒരു ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തില്‍ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. കഥാപാത്രങ്ങളുടെയെല്ലാം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജൂലൈ 2024ലാണ് ചിത്രത്തിന്റെ പ്രാഥമിക പരിപാടികള്‍ ആരംഭിച്ചത്. 2025ല്‍ ചിത്രം റിലീസ് ചെയ്യും. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. സണ്‍ പിക്‌ചേഴ്‌സ് നിര്‍മാണവും. ആഗസ്റ്റ് 14നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.