MOVIES

ജനനായകനില്‍ നായിക ശ്രുതി ഹാസന്‍? വിജയ് ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ്

പുലി എന്ന ചിത്രത്തിലാണ് ഇതിന് മുന്‍പ് ശ്രുതി ഹാസന്‍ വിജയ്‌ക്കൊപ്പം അഭിനയിച്ചത്

Author : ന്യൂസ് ഡെസ്ക്


നടന്‍ വിജയ്‌യെ കേന്ദ്ര കഥാപാത്രമാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകന്‍. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വിജയ് അവസാനമായി അഭിനയിക്കുന്ന സിനിമയാണ് ജനനായകന്‍ എന്നാണ് സൂചന. വിജയ് ജനനായകനാകുമ്പോള്‍ താരത്തിന്റെ നായികയായി എത്തുന്നത് ശ്രുതി ഹാസന്‍ ആണെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ പ്രധാന കഥാപാത്രമായാണ് ശ്രുതി എത്തുന്നതെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. പുലി എന്ന ചിത്രത്തിലാണ് ഇതിന് മുന്‍പ് ശ്രുതി ഹാസന്‍ വിജയ്‌ക്കൊപ്പം അഭിനയിച്ചത്. സലാറിലാണ് ശ്രുതി അവസാനമായി അഭിനയിച്ചത്. പ്രഭാസ് നായകനായ ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് നീല്‍ ആയിരുന്നു. രജനികാന്തിന്റെ കൂലിയാണ് റിലീസ് ചെയ്യാനിരിക്കുന്ന ശ്രുതിയുടെ സിനിമ.

അതേസമയം അടുത്തിടെയാണ് ജനനായകന്റെ ഫസ്റ്റ് ആന്‍ഡ് സെക്കന്‍ഡ് ലുക്ക് പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പേര് പോലെ തന്നെ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. വിജയ് യുടെ 69-ാമത്തെ ചിത്രമാണിത്.

ബോബി ഡിയോള്‍, പൂജാഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ തുടങ്ങി വമ്പന്‍ താരനിര ജന നായകന്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വെങ്കട്ട് കെ നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് ആണ്.

SCROLL FOR NEXT