Source: FB
MOVIES

ശ്വേതാ മേനോന് ആശ്വാസം; എഫ്ഐആർ സ്റ്റേ ചെയ്ത് ഹൈക്കോടതി

എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തു.

Author : ന്യൂസ് ഡെസ്ക്

അശ്ലീല ചിത്രത്തിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന കേസിൽ നടി ശ്വേതാ മേനോന് ആശ്വാസം. എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തു. ശ്വേതാ മേനോന്റെ വാദങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ഹൈക്കോടതി കണ്ടെത്തി. മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ഹൈക്കോടതി റിപ്പോർട്ട് തേടി. കേസിലെ പറ്റി കൂടുതൽ പരാമർശങ്ങൾ നടത്തുന്നില്ലെന്നും കോടതി അറിയിച്ചു.

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നാണ് ശ്വേതയ്ക്ക് എതിരായ പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലായിരുന്നു കേസ് എടുത്തത്.

SCROLL FOR NEXT