ശ്വേത മേനോന്‍ Source : Facebook
MOVIES

"എനിക്കെതിരായ കേസിന് പിന്നില്‍ ഉറപ്പായും ആരോ ഉണ്ട്"; വിട്ട് കളയാന്‍ തയ്യാറല്ലെന്ന് ശ്വേത മേനോന്‍

കേസുമായി മുന്നോട്ട് പോകുമെന്നും കേസെടുത്തപ്പോള്‍ ആദ്യം തോന്നിയത് സങ്കടമായിരുന്നെന്നും ശ്വേത പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

അശ്ലീല ചിത്രത്തില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന തനിക്കെതിരായ കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച് നടിയും 'അമ്മ' പ്രസിഡന്റുമായ ശ്വേത മേനോന്‍. കേസിന് പിന്നില്‍ ഉറപ്പായും ആരോ ഉണ്ടെന്നും വിട്ട് കളയാന്‍ തയ്യാറല്ലെന്നും ശ്വേത മേനോന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു. കേസുമായി മുന്നോട്ട് പോകുമെന്നും കേസെടുത്തപ്പോള്‍ ആദ്യം തോന്നിയത് സങ്കടമായിരുന്നെന്നും നടി കൂട്ടിച്ചേര്‍ത്തു.

മാര്‍ട്ടിന്‍ മേനാച്ചേരി എന്ന വ്യക്തിയാണ് ശ്വേത മോനോനെതിരെ വിചിത്ര പരാതി നല്‍കിയത്. അശ്ശീല ചിത്രത്തില്‍ അഭിനയിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതില്‍ ശ്വേത മേനോന്റെ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളിലടക്കമുണ്ടെന്ന പരാമര്‍ശവുമുണ്ട്. ശ്വേത മേനോന്‍ സിനിമയിലും പരസ്യങ്ങളിലും നഗ്നതയോടെ അശ്ലീല രംഗങ്ങള്‍ അഭിനയിച്ച് സോഷ്യല്‍ മീഡിയയും പോണ്‍ സൈറ്റ് വഴിയും പബ്ലിഷ് ചെയ്ത് പ്രചരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും നടി പരാതി നല്‍കാന്‍ ഒരുങ്ങിയിരുന്നു. താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്ന തീരുമാനത്തിന് പിന്നാലെയാണ് ശ്വേതയ്‌ക്കെതിരെ കേസ് വന്നത്. നിരവധി താരങ്ങള്‍ നടിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം ഇന്നലെ അമ്മയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശ്വേത മേനോന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംഘടനാ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റാണ് ശ്വേത. ഇത്തവണ സംഘടനയുടെ നേതൃസ്ഥാനത്തേക്ക് കൂടുതലും സ്ത്രീകളാണ് തെരഞ്ഞെടുക്കപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.

SCROLL FOR NEXT