MOVIES

സിമ്രനൊപ്പം ശശികുമാര്‍; ഫാമിലി എന്റര്‍ട്ടെയിനര്‍ വരുന്നു

നവാഗതനായ അബിഷന്‍ ജീവിന്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

Author : ന്യൂസ് ഡെസ്ക്

തമിഴ് അഭിനേതാക്കളായ സിമ്രനും ശശികുമാറും ആദ്യമായി ഒന്നിക്കുന്നു. നവാഗതനായ അബിഷന്‍ ജീവിന്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശശികുമാറിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നു. ഫാമിലി എന്റര്‍ട്ടെയിനര്‍ ആയിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബറില്‍ ആരംഭിക്കും.

മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസിന്റെ 5-ാമത്തെ നിര്‍മ്മാണ സംരംഭമാണ് ഇത്. ചിത്രത്തില്‍ യോ?ഗി ബാബുവും രമേശ് തിലകും പ്രധാന കഥാപാത്രങ്ങളാണ്. സീന്‍ റോള്‍ഡന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഭരത് വിക്രമനാണ് എഡിറ്റര്‍.

അതേസമയം ഗരുഡന്‍, നന്ദന്‍ എന്നീ ചിത്രങ്ങളാണ് ശശികുമാറിന്റെതായി അവസാനം റിലീസ് ചെയ്തത്. അന്ധകനാണ് സിമ്രന്റേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം.




SCROLL FOR NEXT