MOVIES

"ഇത്രയും കാലം മിണ്ടാതിരിക്കുകയായിരുന്നു, മകളുടെ കാര്യമായത് കൊണ്ടാണ് പറയുന്നത് ": അമൃത സുരേഷ്

ഇതാദ്യമായാണ് വിവാഹമോചനത്തിന്റെ യഥാർഥ കാരണം അമൃത വെളിപ്പെടുത്തുന്നത്

Author : ന്യൂസ് ഡെസ്ക്


നടന്‍ ബാലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വീഡിയോ പങ്കുവെച്ച് ഗായിക അമൃത സുരേഷ്. കഴിഞ്ഞ ദിവസം മകള്‍ അവന്തിക ബാലക്കെതിരെ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളിലും അമൃത പ്രതികരിച്ചു. വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ തയ്യാറായില്ലെന്നും മകളെ തന്നില്‍ നിന്ന് അമൃത അകറ്റിനിര്‍ത്തുകയായിരുന്നുവെന്നും ബാല ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടനെതിരെ മകള്‍ അവന്തിക ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. ഇതാദ്യയാമായാണ് അവന്തിക വിഷയത്തില്‍ നേരിട്ട് പ്രതികരിക്കുന്നത്.

ബാലയുടെ ആരോപണങ്ങള്‍ നിഷേധിച്ച അവന്തിക അമ്മ അമൃതയെ ബാല മദ്യപിച്ച് ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തി. കോടതിയില്‍ നിന്ന് തന്നെ വലിച്ചിഴച്ചാണ് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും അവന്തിക പറഞ്ഞു.

മകളുടെ വീഡിയോ ചര്‍ച്ചയായതോടെ പ്രതികരണവുമായി ബാല വീഡിയോയുമായെത്തി. മകളോട് തർക്കിക്കാൻ ഇല്ലെന്നും ഇനിയൊരിക്കലും അച്ഛനെന്ന അവകാശവാദവുമായി വരില്ലെന്നും ബാല വ്യക്തമാക്കി. പിന്നാലെ അവന്തികയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണം ഉണ്ടായി. അമ്മ പഠിപ്പിച്ചു വിട്ട കാര്യങ്ങളാണ് അവന്തിക പറഞ്ഞതെന്നായിരുന്നു ആരോപണം. ഇതിനെത്തുടർന്നാണ് വിഷയത്തില്‍ വിശദീകരണവുമായി അമൃത തന്നെ നേരിട്ടെത്തിയത്.

ബാലയിൽ നിന്ന് ശാരീരികമായും മാനസികമായും ഉണ്ടായ പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ആ വീട് വിട്ട് ഇറങ്ങിയതെന്ന് അമൃത വെളിപ്പെടുത്തി. ഇതാദ്യമായാണ് വിവാഹമോചനത്തിന്റെ യഥാർഥ കാരണം അമൃത വെളിപ്പെടുത്തുന്നത്.

SCROLL FOR NEXT