'സെയ്യോൻ' സിനിമയി ശിവകാർത്തികേയൻ 
MOVIES

വീണ്ടും വിരുമാണ്ടി? ശിവകാർത്തികേയൻ ചിത്രം 'സെയ്യോൻ' ഷൂട്ടിങ് ആരംഭിച്ചു

'അമരന്' ശേഷം ശിവകാർത്തികേയനും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രമാണിത്

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: ശിവകാർത്തികേയൻ ചിത്രം 'സെയ്യോൻ' ചിത്രീകരണം ആരംഭിച്ചു. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ, ആർ. മഹേന്ദ്രൻ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം. 'അമരന്' ശേഷം ശിവകാർത്തികേയനും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രമാണിത്. 'കാന്ത'യിലൂടെ ശ്രദ്ധിക്കപ്പെട്ട ഭാഗ്യശ്രീ ബാർസെ ആണ് നായിക.

'തായ്‌കിഴവി' എന്ന സർപ്രൈസ് ഹിറ്റിന് ശേഷം ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സെയ്യോൻ'. ശിവകാർത്തികേയന്റെ 40ാമത് ജന്മദിനത്തോട് അനുബന്ധിച്ച് സിനിമയുടെ സ്പെഷ്യൽ ടീസർ പുറത്തുവിട്ടിരുന്നു. കൾട്ട് ക്ലാസിക് 'വിരുമാണ്ടി'യിലെ കമലിന്റെ ഗെറ്റപ്പിലാണ് ടീസറിൽ നടനെ അവതരിപ്പിച്ചിരുന്നത്. മധുരയിലെ കരുമാത്തൂർ വിരുമാണ്ടി ക്ഷേത്രത്തിലെ മാസി കളരി ഉത്സവത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയൊരുങ്ങുന്നത്. ഈ വര്‍ഷം ഒക്ടോബറിൽ ചിത്രം തിയേറ്ററുകളിലെത്തും.

സന്തോഷ് നാരായണനാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. വിവേക് വിജയകുമാർ ആണ് ഛായാഗ്രഹണം. എഡിറ്റിങ് - സാൻ ലോകേഷ്, ആക്ഷൻ - സുപ്രീം സുന്ദർ.

കലാസംവിധാനം: ആർ.കെ നാഗു, വസ്ത്രാലങ്കാരം: കീർത്തി സമ്പത്ത്, ജോഷ്വ മാക്‌സ്‌വെൽ ജെ, പബ്ലിസിറ്റി ഡിസൈനർമാർ: ട്യൂണി ജോൺ, 24AM, ശബ്ദലേഖനം: സുരൻ ജി, എസ്. അളഗിയകൂത്തൻ, ശബ്ദമിശ്രണം: സുരൻ ജി, വിഷ്വൽ ഇഫക്റ്റ്സ്: സ്പെക്ട്ര പോസ്റ്റ്, ഡിജിറ്റൽ ഇന്റർമീഡിയറ്റ്: മാംഗോ പോസ്റ്റ്, കളറിസ്റ്റ്: സുരേഷ് രവി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: അരുൺ കരുണാനിധി, മുത്തുരാമലിംഗം, സഹനിർമാണം: എസ്. ഡിസ്നി.

SCROLL FOR NEXT