MOVIES

സ്‌നോ വൈറ്റ് ട്രെയ്‌ലര്‍; ഈവിള്‍ ക്വീന്‍ ആയി ഗാല്‍ ഗഡോട്ട്

ഡി23 എക്‌സ്‌പോയില്‍ വെച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്

Author : ന്യൂസ് ഡെസ്ക്


സ്‌നോ വൈറ്റ് ആന്‍ഡ് ദി സെവന്‍ ഡ്വാര്‍ഫ്‌സിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഡി23 എക്‌സ്‌പോയില്‍ വെച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. റേച്ചല്‍ സെഗ്ലര്‍ ആണ് ചിത്രത്തില്‍ സ്‌നോ വൈറ്റിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഈവിള്‍ ക്വീന്‍ ആയി എത്തുന്നത് ഗാല്‍ ഗഡോട്ടാണ്.

ജീവിതത്തിലെ തന്നെ വലിയൊരു ബഹുമതിയായാണ് സ്‌നോ വൈറ്റിനെ സ്‌ക്രീനില്‍ അവതരിപ്പിക്കാനായ അവസരത്തെ കാണുന്നതെന്നാണ് റേച്ചല്‍ സെഗ്ലര്‍ പറഞ്ഞത്. ഡിസ്‌നി രാജകുമാരിയായി സ്‌ക്രീനില്‍ എത്താന്‍ സാധിച്ചത് മനോഹരമായൊരു അനുഭവമായിരുന്നു. അത് നിങ്ങള്‍ എല്ലാവരുമായി പങ്കുവെക്കാന്‍ കാത്തിരിക്കുകയാണ് താനെന്നും റേച്ചല്‍ പറഞ്ഞു.

'ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രമാണിത്. അത് വളരെ രസകരമായി തന്നെ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്', എന്നാണ് ഗാല്‍ ഗഡോട്ട് ഈവിള്‍ ക്വീനിനെ കുറിച്ച് പറഞ്ഞത്. മാര്‍ക് വെബ്ബ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. 1937ല്‍ പുറത്തിറങ്ങിയ സ്‌നോ വൈറ്റ് ആന്‍ഡ് ദി സെവന്‍ ഡ്വാര്‍ഫ്‌സ് എന്ന ആനിമേറ്റഡ് സിനിമയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

SCROLL FOR NEXT