പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിന്റെ ആദ്യ മലയാളം വെബ് സീരീസ് 'ജയ് മഹേന്ദ്രൻ' പ്രേക്ഷകരിലേക്ക്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് നിർമിച്ച് ശ്രീകാന്ത് മോഹനും രാഹുൽ റിജി നായരും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സീരീസ് 2024 ഒക്ടോബർ 11 മുതൽ സ്ട്രീമിങ് ആരംഭിക്കും. ഡെപ്യൂട്ടി തഹസില്‍ദാര്‍ മഹേന്ദ്രന്‍ എന്ന കേന്ദ്രകഥാപാത്രമായി സൈജു കുറുപ്പ് ആണ് എത്തുന്നത്.
സർക്കാർ ഉദ്യോഗത്തിലിരിക്കെ അധികാരവും സ്വാധീനവും ഉപയോഗിച്ച് സകലതും നിയന്ത്രിച്ചിരുന്ന മഹേന്ദ്രനെതിരെ അതേ വ്യവസ്ഥകൾ തന്നെ തിരിയുന്നു. തുടർന്ന് തന്റെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമ്പോൾ, ഈ ദുരിതാവസ്ഥ മറികടക്കാന്‍ മഹേന്ദ്രന്‍ തയാറാക്കുന്ന പദ്ധതിയാണ് സീരീസിന്‍റെ പശ്ചാത്തലം.
ALSO READ : ARM : 'മൂന്ന് റോളും ഞാന്‍ തന്നെ ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി'; ടൊവിനോ തോമസ്
സംവിധായകനായ രാഹുൽ റിജി നായർ തന്നെയാണ് രചനയും നിർവഹിച്ചിരിക്കുന്നത്. സുഹാസിനി മണിരത്നം, മിയ, സുരേഷ് കൃഷ്ണ, മാമുക്കോയ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ എന്നിവർക്കൊപ്പം രാഹുൽ റിജി നായരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.