MOVIES

നസ്രിയ- ബേസില്‍ കോംബോ കാണാന്‍ കാത്തിരുന്ന് പ്രേക്ഷകര്‍; 'സൂക്ഷ്മദര്ശിനി' തിയേറ്ററുകളിലേക്ക്

ബേസില്‍ ജോസഫും നസ്രിയ നസിം ഫഹദും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്

Author : ന്യൂസ് ഡെസ്ക്



നസ്രിയ-ബേസില്‍ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എം.സി ജിതിന്‍ സംവിധാനം ചെയ്ത ചിത്രമാണ് സൂക്ഷ്മദര്‍ശിനി. ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും എവിഎ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എവി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് സൂക്ഷ്മദര്‍ശിനി നിര്‍മിച്ചിരിക്കുന്നത്. നസ്രിയ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്. ട്രാന്‍സാണ് നസ്രിയ അവസാനമായി അഭിനയിച്ച മലയാളം സിനിമ. ബേസില്‍ ജോസഫും നസ്രിയ നസിം ഫഹദും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂര്‍ത്തിയായത്. ഇപ്പോഴിതാ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്. ചിത്രം നവംബര്‍ 22ന് തിയേറ്ററിലെത്തും. ഒപ്പം ചിത്രത്തിന്റെ രസകരമായ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്.


ബേസില്‍ ജോസഫ്, നസ്രിയ നസിം എന്നിവര്‍ക്കൊപ്പം, ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ദീപക് പറമ്പോള്‍, അഖില ഭാര്‍ഗവന്‍, കോട്ടയം രമേഷ്, മെറിന്‍ ഫിലിപ്പ്, പൂജ മോഹന്‍രാജ്, മനോഹരി ജോയ്, ഗോപന്‍ മങ്ങാട്, തുടങ്ങിയ വമ്പന്‍ താരനിരയുണ്ട്. ശരണ്‍ വേലായുധനാണ് ഛായാഗ്രഹകന്‍. ക്രിസ്റ്റോ സേവ്യറാണ് ഗാനങ്ങളും ഒറിജിനല്‍ സ്‌കോറും ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ പ്ലോട്ടും അതിലെ കഥാപാത്രങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും ഇതുവരെ നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ ഔദ്യോഗിക ടീസര്‍, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തു വരും എന്ന് ഒടിടി പ്ലെയ് റിപ്പോര്‍ട്ട് ചെയ്യുന്നു.


SCROLL FOR NEXT