കൂലി സിനിമയില്‍ നിന്ന്  Source : YouTube Screen Grab
MOVIES

"എന്തൊരു എനര്‍ജി, തിയേറ്റര്‍ നിന്ന് കത്തും"; പൂജ ഹെഗ്ഡയ്‌ക്കൊപ്പം തകര്‍പ്പന്‍ ഡാന്‍സ്, സോഷ്യല്‍ മീഡിയയില്‍ താരമായി സൗബിന്‍

ദയാലെന്ന സൗബിന്റെ കഥാപാത്രത്തോടൊപ്പം പൂജയുടെ കോമ്പോ ഇപ്പോള്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.

Author : ന്യൂസ് ഡെസ്ക്

രജനികാന്തിന്റെ 'കൂലി'യിലെ പുതിയ ഗാനം 'മോണിക്ക' കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ പൂജ ഹെഗ്ഡയുടെ കിടിലന്‍ പെര്‍ഫോമന്‍സ് പ്രതീക്ഷിച്ച് വീഡിയോ കാണാന്‍ എത്തിയവര്‍ക്ക് ലഭിച്ചത് ഒരു സര്‍പ്രൈസ് കൂടിയായിരുന്നു. സൗബിന്‍ ഷാഹിര്‍ എന്ന സര്‍പ്രൈസ്. പൂജയ്‌ക്കൊപ്പം നിന്നുള്ള സൗബിന്റെ പ്രകടനമാണ് ആരാധകരെ ആവേശത്തിലാക്കിയത്. യൂട്യൂബിലും എക്‌സിലുമെല്ലാം ഇപ്പോള്‍ ചര്‍ച്ച സൗബിന്റെ ഡാന്‍സ് മൂവുകളാണ്.

"എന്തൊരു എനര്‍ജി", "തിയേറ്റര്‍ നിന്നു കത്തും ഉറപ്പ്", "സൗബിന്റെ ഡാന്‍സ് സൂപ്പര്‍", എന്നിങ്ങനെയാണ് ആരാധകര്‍ വീഡിയോയില്‍ കമന്റ് ചെയ്യുന്നത്. പൂജ ഹെഗ്ഡ ചിത്രത്തില്‍ ഒരു ഡാന്‍സ് നമ്പര്‍ അവതരിപ്പിക്കുന്നുണ്ട് എന്ന പ്രഖ്യാപന സമയത്ത് രജനികാന്തിനൊപ്പമായിരിക്കും സ്‌ക്രീന്‍ പങ്കിടുക എന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ദയാലെന്ന സൗബിന്റെ കഥാപാത്രത്തോടൊപ്പം പൂജയുടെ കോമ്പോ ഇപ്പോള്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.

അനിരുദ്ധ് രവിചന്ദര്‍ ആണ് ഗാനത്തിന്റെ സംഗീത സംവിധായകന്‍. സുബ്ലഹ്ഷിനി, അനിരുദ്ധ് രവിചന്ദര്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു എടവനാണ് ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഒരു ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തില്‍ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ബോളിവുഡ് താരം ആമിര്‍ ഖാനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അടുത്തിടെ താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 14നാണ് റിലീസ് ചെയ്യുന്നത്.

SCROLL FOR NEXT